പട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവി
കൊച്ചി: സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പദ്ധതിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇപ്പോള്‍ പദ്ധതിക്കെതിരെ പ്രമുഖ സംവിധായകനായ മേജര്‍ രവി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടതെന്ന് മേജര്‍ രവി പറയുന്നു. സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനമാണ് ഉണ്ടാവുകയെന്ന് അഗ്നീപഥിലെ പ്രധാന നിര്‍ദേശമായിരുന്നു. ഇതിനെതിരെ കൂടിയാണ് മേജര്‍ സംസാരിച്ചത്. ഈ നിയമപ്രകാരം പിക്നിക്കിന് വന്ന് പോകുന്നത് പോലെയാണെന്നും മേജര്‍ രവി പറഞ്ഞു.

ചെലവ് ചുരുക്കുന്നുവെന്ന് കാരണത്താല്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ അത് കൊണ്ട് എന്ത് കാര്യം. ഇത് വാങ്ങിയാലും നാല് വര്‍ഷത്തെ പരിശീലനം കൊണ്ട് അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഒരു സൈനികന് സാങ്കേതികമായി ഇത്തരം കാര്യങ്ങള്‍ക്ക് പ്രാപ്തനാവണമെങ്കില് പരിശീലന കാലളയവ് നീട്ടണം. ചുരുങ്ങിയത്. ആറോ ഏഴോ വര്‍ഷത്തെ പരിശീലനം അയാള്‍ക്ക് വേണ്ടി വരും. ചെലവ് ചുരുക്കാനെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് അതിനൊപ്പം തന്നെ നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നുണ്ടെന്നും മേജര്‍ രവി വ്യക്തമാക്കി.
നാല് വര്‍ഷത്തെ പരിശീലനം വളരെ കുറവാണ്. ഒരു യുദ്ധം വന്ന് കഴിുഞ്ഞാല് ഇവരെ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാന്‍ കഴിയുമോ? ഇതില്‍ വലിയ സുരക്ഷാ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഈ നാല് വര്‍ഷത്തിനിടയ്ക്ക് ആര് വരുന്നു ആര് പോകുന്നത് എന്നുള്ളത് ആര്‍ക്കും അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്ന് പരിശോധിക്കാനാവില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാനും സാധിക്കില്ല.
അത് മാത്രമല്ല, പരിശീലനത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാവാം. ഒരാള്‍ ഈ നാല് വര്‍ഷം കഴിഞ്ഞ്, ഏതെങ്കില് ഭീകരസംഘത്തില്‍ പോയി ചേരാനായിട്ടാണ് വരുന്നതെങ്കിലോ? ഈ ഭീകര സംഘടനകള്‍ക്ക് അപ്പോള്‍ കിട്ടുന്നത് സൈനിക പരിശീലനം ലഭിച്ചവരെയാണ്. ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും മേജര്‍ രവി പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications