കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍ കരുത്തില്‍ തരിശുനിലം പൊന്നണിയാനൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: വാളകം പാടശേഖരത്തില്‍ 15 വര്‍ഷമായി തരിശായി കിടന്ന നെല്‍പ്പാടം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പച്ച പുതയ്ക്കാനൊരുങ്ങുന്നു. പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ തനിമ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങളായ മിനി രാജു, സൂസന്‍ ജോര്‍ജ്, ഷെര്‍ലി ലിറ്റി എന്നീ നാലു വനിതകള്‍ ചേര്‍ന്നാണ് ഒന്നര ഏക്കര്‍ പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. തനിമ സംഘകൃഷി ഗ്രൂപ്പിലെ വനിതകള്‍ ആദ്യമായാണ് കൃഷിയിലേക്കിറങ്ങുന്നത്.

ദിലീപിന് പിറകേ ഇന്റര്‍പോള്‍... എന്തിന് ലോക പോലീസ് ഇടപെടല്‍? വിടാതെ കേരള പോലീസ് ദിലീപിന് പിറകേ ഇന്റര്‍പോള്‍... എന്തിന് ലോക പോലീസ് ഇടപെടല്‍? വിടാതെ കേരള പോലീസ്

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെമ്പര്‍ ദിപു സി ജോണ്‍, കൃഷി ഓഫീസര്‍ വി.പി സിന്ധു, പാടശേഖര സെക്രട്ടറി ലിസി സാബു എന്നിവരും വനിതകളോടൊപ്പം ചേര്‍ന്ന് വിത്തിടല്‍ നടത്തി. തരിശുരഹിത പഞ്ചായത്ത് ലക്ഷ്യമാക്കി കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ പാടശേഖരങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ കര്‍ഷകര്‍ ഇതിന്റെ ഭാഗമായി തരിശുപാടങ്ങള്‍ നെല്‍കൃഷി ചെയ്യാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

news

ആവശ്യമായ ധനസഹായം കൃഷി വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്. ദീര്‍ഘകാലമായി തരിശായി കിടന്ന ഭൂമിയിലെ നിലമൊരുക്കല്‍ പ്രയാസകരവും ചിലവേറിയതുമാണ്. എങ്കിലും അംഗങ്ങള്‍ക്ക് നെല്‍കൃഷിയോടുള്ള താല്‍പര്യവും ക്യഷി ഭവന്റെ പ്രോത്സാഹനവും കൃഷി ചെയ്യുന്നതിന് വനിതകല്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു

English summary
Arid region to be changed to fertile land by women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X