എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനീഷ് കോടിയേരി ഇനി ഫുള്‍ ടൈം അഭിഭാഷകന്‍, സിനിമ വിടില്ല, പിസി ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഇനി ഫുള്‍ ടൈം അഭിഭാഷകന്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് തിരിച്ചെത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസും ആരംഭിച്ചു. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് അഭിഭാഷക വേഷമണിയുന്നത്. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. രണ്ട് വര്‍ഷം മുമ്പാണ് ഈ തീരുമാനമെടുത്തതെന്നും, അതാണ് ഇപ്പോള്‍ നടപ്പാവുന്നതെന്നും ബിനീഷ് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

1

താന്‍ പഠിച്ചത് വക്കീല്‍ പണിയാണ്. ഇനി അത് ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനം. സിനിമ എന്റെ പാഷനാണ്. അതൊരിക്കലും കൈവിടില്ല. അതും ഇക്കൂട്ടത്തില്‍ ഒപ്പം കൊണ്ടുപോകുമെന്നും ബിനീഷ് പറയുന്നു. എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിലാണ് ബിനീഷ് ലോ ഓഫീസ് ആരംഭിച്ചത്. ലോ അക്കാദമിയിലായിരുന്നു ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളായിരുന്നത്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ പിസി ജോര്‍ജും എത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് അഭിഭാഷകനാവാന്‍ തീരുമാനിച്ചെങ്കിലും അത് നടത്തിയെടുക്കാന്‍ വൈകിപ്പോയി. പല കാര്യങ്ങള്‍ അതിനുണ്ടായിരുന്നു. പഠിച്ച് ഇറങ്ങിയപ്പോല്‍ ദുബായില്‍ നിന്ന് നല്ലൊരു ഓഫര്‍ വന്നു. അന്ന് അങ്ങോട്ട് പോയെന്നും ബിനീഷ് പറഞ്ഞു.

ഇനിയുള്ള മുഴുവന്‍ സമയവും വക്കീല്‍ പണി ചെയ്ത് മുന്നോട്ട് പോകണം. സിനിമ വിട്ടുകളയില്ല. ഇതിനൊപ്പം അതും ഉണ്ടാവും. തനിക്ക് ഷോണ്‍ ജോര്‍ജുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഉള്ളതെന്നും ബിനിഷ് പറഞ്ഞു. കൊച്ചിയിലെ ഓഫീസിലെ കാര്യങ്ങളും പഞ്ചായത്തിലെ കാര്യങ്ങളും ഒപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ഷോണ്‍ പറഞ്ഞു. അതേസമയം പിസി ജോര്‍ജും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചു. മൂന്ന് നല്ല സുഹൃത്തുക്കള്‍ തുടങ്ങിയ കൂട്ടായ്മയാണിത്. അവര്‍ നല്ല വക്കീലന്മാരായി മാറുമെന്നും ജോര്‍ജ് പറഞ്ഞു. ബിനീഷിന്റെ കേസ് കോടതിക്ക് മുന്നിലാണ്. നീതി ലഭിച്ച് കൂടുതല്‍ സൂര്യപ്രഭയോട് അദ്ദേഹം തിരിച്ചുവരുമെന്നും ജോര്‍ജ് വ്യക്തമാക്കി.

ഒക്ടോബര്‍ 29നാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങള്‍ നല്‍കാനായി പോയപ്പോഴായിരുന്നു അറസ്റ്റ്. താനൊരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ സാഹചര്യങ്ങളെ വളരെ പക്വതയോടെയാണ് നേരിട്ടത്. ഇപ്പോള്‍ നേരിടുന്ന പരീക്ഷണകാലഘട്ടമാണെന്നും ബിനീഷ് പറഞ്ഞു. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോയത്. സത്യത്തിന്റെ കൊടുങ്കാറ്റ് വീശും അന്ന് ഇതെല്ലാം തകരും. കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്. താന്‍ തെറ്റാണോ ശരിയാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ബിനീഷ് പറഞ്ഞു. അതേസമയം തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന മേഖലയായത് കൊണ്ടാണ് അഭിഭാഷക ജോലി ഏറ്റെടുത്തതെന്നു ബിനീഷ് വ്യക്തമാക്കി.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നുമമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

Ernakulam
English summary
bineesh kodiyeri now a lawyer starts new office in kochi, pc george also replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X