എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ നിന്ന് സുധാകരന്‍ കൊണ്ടുവന്നതാകും; കള്ളവോട്ട് സംഘത്തിന് മറുപടിയുമായി സ്വരാജ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ കണ്ണൂരില്‍ നിന്ന് സംഘത്തെ ഇറക്കിയെന്ന ടി സിദ്ദിഖിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. കള്ളവോട്ട് ആരോപണം ഉന്നയിച്ചയാള്‍ക്ക് അത് ഉറപ്പാണെങ്കില്‍, അത് കണ്ണൂരില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്ന ആളുകളെ കുറിച്ചാവും സിദ്ദിഖ് പറഞ്ഞിട്ടുണ്ടാവുകയെന്നും സ്വരാജ് പറഞ്ഞു. നേരത്തെ പിണറായി വിജയന്റെയും ഇപി ജയരാജന്റെയും നേതൃത്വത്തില്‍ കള്ളവോട്ട് സംഘത്തെ ഇറക്കിയിട്ടുണ്ട് തൃക്കാക്കരയിലെന്നായിരുന്നു സിദ്ദിഖ് ആരോപിച്ചത്. മുമ്പ് പ്രതിപക്ഷ നേതാവ് ഒരു ആരോപണം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനം ചോദിച്ചപ്പോള്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായതെന്നും സ്വരാജ് പറഞ്ഞു.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

1

നിങ്ങള്‍ പറഞ്ഞയാള്‍ക്ക് കള്ളവോട്ട് ചെയ്യാന്‍ സംഘമെത്തിയിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അത് സുധാകരന്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്ന ആളുകളെ കുറിച്ചായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അത് അല്ലാതെ മറ്റൊരു കാര്യവും നമ്മുടെ മുന്നില്‍ ഇല്ല. മുമ്പൊരു തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നൊരു ഗുണ്ടാസംഘത്തെ കെപിസിസി പ്രസിഡന്റ് കണ്ണൂരില്‍ കൊണ്ടുവരികയും, അവരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് ഇതേ നേതാവ് തന്നെ സ്റ്റേഷനില്‍ പോയി കുത്തിയിരിപ്പ് സമരം നടത്തിയ കാര്യമൊക്കെ നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ സുധാകരന്റെ നേതൃത്വത്തില്‍ ചിലര്‍ ഇങ്ങോട്ട് വന്നതാണോയെന്ന് എനിക്ക് അറിയില്ലെന്നും സ്വരാജ് പറഞ്ഞു.

ഇടതുപക്ഷത്തിന്റെ നൂറാം എംഎല്‍എയായി ജോ ജോസഫ് തെരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് അക്കാര്യം മനസ്സിലാവുന്നുണ്ട്. തൃക്കാക്കരയില്‍ ഞങ്ങള്‍ കേരളത്തിന്റെ വികസന ഭാവിയെ കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ഈ നാട്ടില്‍ വരേണ്ട മാറ്റങ്ങളാണ് ചര്‍ച്ചയാക്കിയത്. വികസനത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. കഴിഞ്ഞ ദിവസം ഡിസിസി സെക്രട്ടറി തന്നെ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്നു. കോണ്‍ഗ്രസുകാരെ പോലും വികസന ചര്‍ച്ചകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും സ്വരാജ് വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയില്‍ എഎപി സഖ്യത്തിന്റെ വോട്ടിനെ കുറിച്ച് ഇപി ജയരാജന്‍ പ്രതികരിച്ചു. ജനനന്മയ്ക്ക് വേണ്ടിയും കുടുംബ വാഴ്ച്ചയ്‌ക്കെതിരെയും വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20 ഊന്നി പറയുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എഎപി ദില്ലിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെയും തകര്‍ത്താണ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന്റെ അഴിമതിയും ദുര്‍ഭരണവും കണ്ട് സഹിക്കാന്‍ കഴിയാത്ത ജനതയാണ് എഎപിക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. അവര്‍ക്ക് എങ്ങനെയാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാവുക. കുടുംബ വാഴ്ച്ചയ്‌ക്കെതിരെ വോട്ട് ചെയ്യണം. എഎപിക്ക് രാഷ്ട്രീയ കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍

Ernakulam
English summary
bogus voting in thrikkakara, its kppc president's team, m swaraj reply to t siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X