ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് മയക്കുമരുന്ന് കടത്ത്; കൊച്ചിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് അയച്ച യുവാക്കള്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ മൂന്ന് പേരെ എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല സ്വദേശി നിയാസ് കൈപ്പിള്ളി ( 33 ) , നെല്ലിക്കുഴി സ്വദേശി ആഷിക് നാലകത്ത് ( 25 ) വൈക്കം സ്വദേശി രതീഷ് കണ്ണംകുളത്ത് ( 26 ) എന്നിവരാണ് അറസ്റ്റിലായത്.
ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
ഖത്തറില്‍ വച്ച് അറസ്റ്റിലായ യുവാവിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാരാപ്പുഴ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഫിഫ ലോകകപ്പ് കണക്കിലെടുത്ത് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് യുവാവിനെ വരാപ്പുഴയില്‍ നിന്ന് ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് പ്രതികള്‍ പറയുന്നത്. യുവാവിന് സൗജന്യ ടിക്കറ്റും വിസയും നല്‍കി. യാത്രാ സമയത്ത് ദുബായില്‍ വച്ച് മയക്കുമരുന്ന് പൊതി കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് ഖത്തറിലെത്തിയപ്പോള്‍ അറസ്റ്റിലാവുകയായിരുന്നു.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഖത്തറില്‍ സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവാവും കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയില്‍പ്പെട്ട് മയക്ക്മരുന്ന് കേസില്‍ ഖത്തറില്‍ ജയിലിലായത്.
ദുബായില്‍ വച്ച് യശ്വന്തിന് മയക്കുമരുന്ന് അടങ്ങിയ പൊതി നല്‍കുകയും ഇത് ഖത്തറില്‍ വച്ച് പൊലീസ് പിടികൂടി ജയിലിലാക്കുകയായിരുന്നുവെന്ന് യശ്വന്തിന്റെ അമ്മ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
മുനമ്പം ഡി വൈ എസ് പി എം കെ മുരളി, എസ് എച്ച് ഒ ജെ എസ് സജീവ് കുമാര്‍, എസ് ഐ പി സുരേഷ്, എ എസ് ഐമാരായ ടി കെ റജു, റെനില്‍ വര്‍ഗീസ്, എസ് സി പി ഒമാരായ എസ് വിജയ കൃഷ്ണന്‍, പി കെ ഷാനി, സി പി ഒമാരായ എം പി സിജിത്ത്, കെ ബിജു രാജ്, ടി ഡി ടിറ്റു, ബിബിന്‍ സുരേന്ദ്രന്‍ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.












Click it and Unblock the Notifications