എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജനഗരിയിൽ കണ്ണായ സർക്കാർ ഭൂമി കാടുകേറി: കാടുപിടിച്ച ഭൂമി സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളം! അനാസ്ഥ!!

  • By Desk
Google Oneindia Malayalam News

തൃപ്പൂണിത്തുറ: ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ ഭൂമി രാജനഗരിയിൽ കാട് കേറി. തൃപ്പൂണിത്തുറ ഹെഡ് പോസ്റ്റാഫീസിനു വില്ലേജാഫീസിനു ഇടയിൽ എറണാ കുളം തൃപ്പൂണിത്തുറ പ്രധാനപൊതുമരാമത്ത് പാതയ്ക്ക് അഭിമുഖമായിക്കിടക്കുന്ന ഭൂമിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് നശിച്ചുപോകുന്നത്. ചുറ്റുമതിലും ഗേറ്റും കെട്ടി സുരക്ഷിതമാക്കിയിട്ടുള്ള ഭൂമിയിൽ ഒരു പഴയ കോൺക്രീറ്റ് കെട്ടിടവും വലിയ മരവുമാണുള്ളത്. വെളിച്ചമില്ലാതെ കാട് കേറിയതുകൊണ്ടു് സാമൂഹ്യ വിരുദ്ധരും രാത്രിഞ്ചരന്മാരും ഇവിടം ഒളിത്താവളമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളും കോമ്പൗണ്ടിലേക്കാകാണ് നിക്ഷേപിച്ചിരിക്കുന്നത്.

thrippunithura2


വകുപ്പുകൾ തമ്മിൽ അവകാശത്തർക്കം

തൃപ്പൂണിത്തുറ വില്ലേജാഫീസ് റവന്യു രേഖകൾ പ്രകാരം വാട്ടർ അതോറിറ്റി വക സർക്കാർ ഭൂമിയാണിത്.സമീപത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനം അവകാശവാദം ഉന്നയിച്ച് തഹസീൽദാർക്ക് അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്.. സർക്കാർ ഭൂമി ഏതു വകുപ്പിനേറെതായാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽപദ്ധതികൾക്ക് വേണ്ടിപ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Ernakulam
English summary
ernakulam-local-news about government land in thrippunithura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X