ദുരന്തഭീതിയില്‍ കീരേലിമല നിവാസികള്‍; ഏഴ് കുടുംബങ്ങള്‍ക്ക് പുറമ്പോക്കില്‍ പുനരധിവാസം
കാക്കനാട്: മണ്ണിടിച്ചില്‍ ഭീതില്‍ കഴിയുന്ന കീരേലിമല 21 സെന്റ് കോളനിയിലെ ഏഴ് കുടുംബങ്ങളെ സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് പുനരധിവിപ്പിക്കാന്‍ ആലോചന. കോളനിയിലെ കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ല ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുനരിധിവസിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നത്.
കാക്കനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന അത്തണിയിലെ കോളനിക്ക് സമീപം പുറമ്പോക്ക് സ്ഥലം സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റെവന്യു, സര്‍വേ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് എ.ഡി.എം എം.കെ.കബീര്‍ നിര്‍ദേശം നല്കി. കോളനി നിവാസികളുടെ ജീവന് ഭീഷണിയായി മലപോലെ ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ട ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് കോളനിയിലെ ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കാക്കനാട് വില്ലേജ് ഓഫിസറെ യോഗം ചുമതലപ്പെടുത്തി. കോളനിക്ക് സമീപത്തെ പുറമ്പോക്കില്‍ അഞ്ച് സെന്റ് വീതം നല്‍കണമെന്നാണ് ആവശ്യം. പുറമ്പോക്ക് വര്‍ഷങ്ങളായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂവുടമകളുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കാന്‍ റെവന്യു അധികൃതര്‍ നടപടി സ്വീകരിക്കും.

30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് കുഴിയിലാണു കോളനിയിലെ 28 നിര്‍ധന കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. മലയുടെ മുകളില്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞു വീണാല്‍ വന്‍ ദുരന്തത്തിനാണ് സാധ്യത. മുകളില്‍ വളര്‍ന്ന് നില്ക്കുന്ന പാഴ്മരങ്ങളില്‍ കാറ്റ് പിടിച്ചാലും മരങ്ങളോടൊപ്പം മണ്ണിടിച്ചല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളിലും കോളനിയില്‍ മണ്ണിടിച്ചല്‍ ഭീഷണിണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു.
എല്ലാവര്‍ഷവും മഴക്കാലമാകുന്നതോടെ ജീവന് അപകടത്തിലാകുന്ന കോളനി നിവാസികളുടെ മുറവിളി ഉയരുമ്പോള്‍ സംരക്ഷണ മതികെട്ടമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കാറുണ്ടെങ്കിലും വര്‍ഷങ്ങളായി പ്രശ്ന പരിഹാരമില്ല. മുന്‍ എം.എല്‍.എ ബെന്നി ബെഹ്നാന് ഇടപെട്ട് 1.65 കോടി രൂപ സംരക്ഷണ മതില് നിര്‍മാണത്തിന് അനുവദിച്ചെങ്കിലും നടപ്പിലായില്ല. മൂന്ന് വര്‍ഷം മുമ്പ് മഴക്കാലത്താണ് കോളനി നിവാസികളുടെ ജീവന് രക്ഷിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചത്. എന്നാല്‍ 20 അടി ഉയരത്തില്‍ മതില് കെട്ടാന്‍ ആവശ്യമായ കരിങ്കല്ല് വില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ നിര്‍മാണ ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭ ചെയര്‍പേഴ്സണ്‍ എം.ടി.ഓമനയുടെ വിശദീകരണം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications