എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴ: കുട്ടമ്പുഴ പുഴയിൽ ജലനിരപ്പ് ഉയര്‍ന്നു, അപകട സാധ്യത കണക്കിലെടുത്ത് കടത്ത് നിര്‍ത്തിവെച്ചു

  • By Desk
Google Oneindia Malayalam News

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പുഴയിൽ ജലവിതാനം ഉയർന്നു. നുറു കണക്കിന് ആദിവാസികൾ ബ്ലാവനയിൽ കുടുങ്ങി. ലൈഫ് പദ്ധതി നടത്തിപ്പിനെപ്പറ്റി ആലോചനക്കായി കാടിറങ്ങിയ ആദിവാസികൾ തിരികെ കുടികളിൽ എത്താൻ കഴിയാതെ ബ്ലാവനയിലും. പൂയംകുട്ടി കടവത്തുമായി കുടുങ്ങിയിരിക്കുകയാണ്.

ആദിവാസി കുടികളിലെ ഭവന നിർമാണ നടപടി ക്രമങ്ങൾക്കായാണ് ട്രൈബൽ വകുപ്പ് ആദിവാസികളെ കുട്ടമ്പുഴ ഷെൽറ്ററിൽ യോഗത്തിലേക്ക് വിളിച്ചിരുന്നത് . യോഗം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും പുയം കുട്ടി പുഴ കരകവിഞ്ഞു. അപകട സാദ്ധ്യത കണക്കിലെടുത്ത് വഞ്ചിയിൽ കടത്തുന്നത് നിർത്തിവയ്ക്കുകയും ചെയ്തു .

kuttambuzhariver-

വാരിയം, തേരക്കുടി, കുഞ്ചിപ്പാറ. തലവച്ച പാറ, ഉറിയം പെട്ടി കുടി, വെള്ളാരംകുത്ത് , മണികണ്ഠൻ ചാൽ, തുടങ്ങിയ പ്രദേശത്തെ താമസക്കാരായ സ്ത്രീകളും കുഞ്ഞു കുട്ടികളും അടക്കമുള്ളവരാണ് ഇടവഴിയിൽ കുടുങ്ങിയത്. പഞ്ചായത്തും പൊതു പ്രവർത്തകരും ഇടപെട്ട് കുട്ടമ്പുഴ ഷെൽറ്ററിൽ ഇവരെ പാർപ്പിച്ചിരിക്കുകയാണ് .

Ernakulam
English summary
ernakulam-local-news water level increses in in kuttampuzha river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X