എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊമ്പന് കൂച്ചുവിലങ്ങിട്ട് പോലീസ്, പൂത്തിരി കത്തിച്ച സംഭവത്തില്‍ ബസ് ഓടിച്ചിട്ട് പിടിച്ച് എംവിഡി

Google Oneindia Malayalam News

കൊച്ചി: ബസ്സിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് ബസ്സുകള്‍ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ്സുകളിലാണ് പൂത്തിരി കത്തിച്ചത്. ഹൈക്കോടതി അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വെച്ചാണ് ബസ്സുകള്‍ പിടിച്ചത്. പൂത്തിരി കത്തിച്ച സംഭവം നേരത്തെ വലിയ വിവാദമായിരുന്നു.

ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്

1

അതേസമയം ഇതിലെ രണ്ടാമത്തെ ബസ്സ് അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് വഴിതിരിച്ച് വിട്ടിരുന്നു. എന്നാല്‍ ബസ്സിന് പിന്നാലെ തിരിച്ച ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ബസ്സുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തല്‍ക്കാലത്തേക്ക് ബസ്സുകള്‍ വിട്ടയച്ചിരിക്കുകയാണ്. ഇവരുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് എംവിഡി ഉദ്യോഗസ്ഥര്‍. വിശദീകരണം ലഭിച്ച ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടിരുന്നു. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ നിരന്തരമായി ലംഘിക്കപ്പെട്ടുന്നത് ചൂണ്ടിക്കാണിച്ച് സ്വമേധയാ എടുത്തിട്ടുള്ള കേസ് പരിഗണിക്കുമ്പോഴാണ് ഈ വിഷയവും കോടതി പരിഗണിച്ചത്. ജഡ്ജിമാരുടെ നിര്‍ദേശപ്രകാരം സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ഇതിന് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം മുപ്പതിനാണ് കര്‍ണാടകയിലേക്ക് വിനോദ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിവാദ സംഭവമുണ്ടായത്. കോളേജില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബസ്സിന് മുകളില്‍ പൂത്തിരി കത്തിച്ചത്. കൊമ്പന്‍ എന്ന പേരുള്ള ബസ്സിന് മുകളില്‍ രണ്ട് ഭാഗത്തായി പൂത്തിരി കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് കേസെടുത്തത്. ഇലക്ട്രോണിക്‌സ്-കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര പോകുന്നതിനായിട്ടായിരുന്നു മൂന്ന് ടൂറിസ്റ്റ് ബസ്സുകള്‍ എത്തിയത്.

അതേസമയം തീ കത്തിച്ചത് ആകെ പ്രശ്‌നമാവുകയും ചെയ്തിരുന്നു. തീ കൂടുതലായതോടെ ജീവനക്കാര്‍ ചവിട്ടിയും വെള്ളമൊഴിച്ചും തീകെടുത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കോളേജിന് പങ്കില്ലെന്ന നിലപാട് നേരത്തെ കോളേജ് അധികൃതര്‍ വ്യക്തമാക്കിയതാണ്. കുട്ടികളെ ആവേശത്തിലാക്കാന്‍ ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചത്. ടൂറിസ്റ്റ് ബസ്സുകളില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് അടക്കം ഹൈക്കോടതി വിമര്‍ശനം നേരത്തെ ഉന്നയിച്ചതാണ്. ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയും ഇത്തരം നീക്കങ്ങളെ വിമര്‍ശിച്ചതാണ്‌.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

Ernakulam
English summary
fire works at the top of bus: mvd take strict action after high court remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X