യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് ലീഗ്: കളമശ്ശേരിയിൽ പ്രതിഷേധം കനക്കുന്നു...
കൊച്ചി: കളമശ്ശേരിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം. ഈ മാസം 12നാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ലീഗ് പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. 25 വർഷത്തിന് ശേഷം ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അഡ്വക്കറ്റ് നൂർബിന റഷീദാണ് കോഴിക്കോട് സൌത്തിൽ മത്സരിക്കുന്നത്.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സ്ഥാനാർത്ഥിത്വത്തിനെതിരെ
മുസ്ലിം ലീഗ് നേതാവ് ടി എം അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കൺവെൻഷനിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തിരുന്നു. വിഇ അബ്‍ദുൽ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് സംസ്ഥാന നേതൃത്വത്തെ വീണ്ടും സമീപിക്കുമെന്നും അബ്‍ദുൽ മജീദ് വ്യക്തമാക്കിയിട്ടുണ്ട്. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വക്കറ്റ് വിഎ ഗഫൂറിനെ സ്ഥാനാർത്ഥിയായി ലീഗ് പ്രഖ്യാപിച്ചത് മുതൽ തന്നെ ഗഫൂറിനെതിരെ എതിർപ്പുകളുയരുന്നുണ്ട്.

പ്രതിഷേധ പ്രകടനം
മുൻ എംഎൽഎ അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. നൂറ് കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തങ്ങളുന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് പ്രവർത്തകരാണ് സമാന്തര കൺവെൻഷനിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലീഗിനുള്ളിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പ്രതിഷേധം ശക്തമായിരുന്നു.
Recommended Video


വിമതനെ നിർത്തില്ല
കളമശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിഇ അബ്‍ദുൽ ഗഫൂറിനെതിരെ എതിർപ്പും പ്രതിഷേധങ്ങളും രൂക്ഷമായി തുടരുകയാണെങ്കിലും വിമത സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് ലീഗിന്റെ നിലപാട്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്‍ദുൽ മജീദിന്‍റെ നേതൃത്വത്തിൽ കളമശേരിയിൽ ചേർന്ന യോഗത്തിലാണ് വിമതനെ നിർത്തേണ്ടതില്ലെന്ന തീരുമാനം.

വിവാദങ്ങള്‍ വിട്ട്
വിവാദങ്ങളിൽ അകന്നുനിൽക്കുന്നതിനായി പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീനെയും ഒഴിവാക്കിയാണ് മുസ്‌ലിംലീഗ് ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് മത്സരിച്ചിരുന്ന കളമശ്ശേരിയിൽ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തിരുന്നു. കമറുദ്ദീന്റെ മണ്ഡലമായ മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫാണ് ജനവിധി തേടുന്നത്.

സന്നദ്ധത അറിയിച്ചു
കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് വി എ അഹമ്മദ് കബീര്‍ എംഎല്‍എയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് നേരത്തെ തന്നെ ലീഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിൽ താന്‍ മത്സരിക്കണമെന്നായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ താൽപ്പര്യമെന്നും കബീര്‍ കൂട്ടിച്ചേർത്തു.
ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications