കളമശ്ശേരി കൈവിട്ടേക്കും, വിമതരെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ്, ജില്ലാ കമ്മിറ്റിയില്‍ മാറ്റമുണ്ടാകും!!
കൊച്ചി: കളമശ്ശേരിയില്‍ മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍. മണ്ഡലം കൈവിടാന്‍ സാധ്യതയുണ്ടെന്നാണ് ലീഗിന്റെ ആശങ്ക. വിമത നീക്കം തടയാന്‍ സാധിച്ചെങ്കിലും പൂര്‍ണമായും ഇവരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി കേസ് മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെ വന്നത് മണ്ഡലത്തിലെ എതിര്‍പ്പ് കടുപ്പിച്ചിരിക്കുകയാണ്. വിമത സ്വരമുയര്‍ത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി പദവി നല്‍കി എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. എറണാകുളം ജില്ലാ കമ്മിറ്റി ഉടന്‍ പുനസംഘടിപ്പിക്കും.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

വിമതര്‍ക്കെല്ലാം പുതിയ ജില്ലാ കമ്മിറ്റിയില്‍ പദവി നല്‍കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഉറപ്പ് വിമതരെ അറിയിച്ചിട്ടുണ്ട്. പാണക്കാട്ട് നിന്ന് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ സാധാരണ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നതാണ് രീതി. എന്നാല്‍ കളമശ്ശേരിയില്‍ അസാധാരണ പ്രതിഷേധമാണ് ഉണ്ടായത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മങ്കട എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ ഒഴിവാക്കപ്പെട്ടതോടെയാണ് കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അഹമ്മദ് കബീറിന്റെ നേതൃത്വത്തിലായിരുന്നു വിമത നീക്കം. ഒടുവില്‍ നേതൃത്വം ഇടപെട്ടാണ് അഹമ്മദ് കബീറിനെ അനുനയിപ്പിച്ചത്. എന്നിട്ടും പൂര്‍ണമായി വിമത ഭീഷണികള്‍ അവസാനിച്ചിട്ടില്ല.
Recommended Video

അതേസമയം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിലൂടെ ഇപ്പോഴുള്ള പ്രശ്‌നക്കാരെ അ നുനയിപ്പിക്കാനാവുമെന്ന് ലീഗ് നേതൃത്വം കരുതുന്നുണ്ട്. സ്ഥാനാര്‍ത്ഥി വിഇ അബ്ദുള്‍ ഗഫൂറിനെ ജില്ലയിലെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം. പകരം വിമത സ്വരമുയര്‍ത്തിയവരില്‍ ഒരാള്‍ ചുമതല നല്‍കും. പാലാരിവട്ടം പാലം സജീവ ചര്‍ച്ചയായ കളമശ്ശേരിയില്‍ അബ്ദുള്‍ ഗഫൂറിന് വിജയ സാധ്യതയില്ലെന്നാണ് ലീഗിലെ വലിയൊരു വിഭാഗം കരുതുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ കൂടിയായതിനാല്‍ അത് പ്രശ്‌നം വലുതാക്കുന്നു. ഗഫൂറിന്റെ വിജയം ആരോപണങ്ങളെ പൊളിക്കാന്‍ ലീഗിന് ആവശ്യമാണ്.
മണ്ഡലത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം നേതാക്കളുടെ അടക്കമുള്ള പ്രളയ ഫണ്ട് തട്ടിപ്പ് ഉയര്‍ത്തിയും യുഡിഎഫിലെ സീനിയര്‍ നേതാക്കളെ കളത്തിലിറക്കിയും കളമശ്ശേരി നിലനിര്‍ത്താനാണ് നീക്കം. അതേസമയം കളമശ്ശേരിയില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി പി രാജീവ് പറയുന്നു. ഭരണമികവിന് തുടര്‍ച്ച വേണോ അതോ അഴിമതിക്ക് തുടര്‍ച്ച വേണോ എന്നതാണ് കളമശ്ശേരിയില്‍ ഉയരുന്ന ചോദ്യം. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല എറണാകുളത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാജീവ് പറഞ്ഞു.












Click it and Unblock the Notifications