മോഡലുകളോട് വാക്കുതര്‍ക്കം, 6 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ സൈജു തങ്കച്ചന് അറസ്റ്റില്‍
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന് അറസ്റ്റില്‍. ഇരുവരുടെ വാഹനത്തെ പിന്തുടര്ന്നത് സൈജുവായിരുന്നു. മോഡലുകളെ ദുരുദ്ദേശ്യത്തോടെയാണ് ഇയാള്‍ പിന്തുടര്ന്നതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായിരിക്കുന്നത്. അപകടത്തിനുള്ള പ്രേരണ ഉണ്ടാക്കിയെന്ന വകുപ്പും ചേര്‍ത്തു. ഇയാളെ ആറ് മണിക്കൂറില്‍ അധികമാണ് പോലീസ് ചോദ്യം ചെയ്തത്. ഒടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മോഡലുകളെ പിന്തുടര്ന്ന് ഓഡി കാറും പിടിച്ചെടുത്തിട്ടുണ്ട്. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല് എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കളമശ്ശേരിയിലെ മെട്രോ പോലീസ് സ്റ്റേഷനിലാണ് രാവിലെ സൈജു ചോദ്യം ചെയ്യലിനായി ഹാജരായത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. അപകടത്തില്‍ മരിച്ച അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ളയാളാണ് സൈജു. ഇക്കാര്യം പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നേരത്തെ ആദ്യ ചോദ്യം ചെയ്യലിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇത് കോടതി തള്ളി. ഇതോടെ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാന്‍ പോലീസ് നോട്ടീസ് നല്‍കുകയായിരുന്നു.
അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ മെട്രോ പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും കുണ്ടന്നൂരില്‍ വെച്ച് മോഡലുകളുമായി വാക്കുതര്‍ക്കമുണ്ടായെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗം മടങ്ങിയപ്പോള്‍ സൈജുവും കാറില്‍ പിന്തുടരുകയായിരുന്നു.
കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മെഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഇയാളും സൈജുവും മോഡലുകളുമായി തര്‍ക്കമുണ്ടായി. ഡിജെ പാര്‍ട്ടിക്ക് ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടിയിലേക്കാണ് ഇവരെ ക്ഷണിച്ചിരുന്നത്. ഇയാള്‍ ദുരുദ്ദേശമുണ്ടായിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ മോഡലുകള്‍ വരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സൈജു പിന്തുടര്ന്നതും തര്‍ക്കമുണ്ടായതും. മോഡലുകള്‍ക്ക് മദ്യവും മയക്കുമരുന്നും അടക്കം ഹോട്ടല്‍ ഉടമ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം സൈജുവുമായി തര്‍ക്കമുണ്ടായതിന് ശേഷമാണ് രണ്ട് കാറുകളും അതിവേഗത്തില്‍ പായുന്നത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായിരുന്നു. പലതവണ ഇരുകാറുകളും ഓവര്‍ ടേക്ക് ചെയ്തു. ഇതിനിടെയാണ് മോഡലുകളുടെ കാര്‍ മരത്തിലിടിച്ച് ഇവര്‍ മരിക്കുന്നത്. അറസ്റ്റിലായ സൈജുവിനെ കോടതിയില്‍ നാളെ ഹാജരാക്കും. നേരത്തെ ഹോട്ടലുടമക കായലില്‍ എറിഞ്ഞ ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇത് തിരിച്ചറിയാനാവാതെ വന്ന മത്സ്യത്തൊഴിലാളി തിരികെ കായലില്‍ തന്നെ ഇട്ടുവെന്നും ഇവര്‍ പറയുന്നു.തിങ്കളാഴ്ച്ചയാണ് ഹാര്‍ഡ് ഡിസ്ക് കായലില്‍ നിന്ന് കിട്ടിയതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.
ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനുള്ള തിരച്ചില്‍ അന്വേഷണ സംഘം അവസാനിപ്പിച്ചിരിക്കുകയാണ്. ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേസിന്റെ ഭാഗമാക്കി അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസ് ശ്രമം. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ തന്നെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ അഞ്ച് ദിവസമായി അന്വേഷണ സംഘം ഹാര്‍ഡ് ഡിസ്ക്കിനായി തിരച്ചില്‍ നടത്തിയത്. കോസ്റ്റല്‍ പോലീസും മുങ്ങല്‍ വിദഗ്ധരും മത്സ്യത്തൊഴിലാളികളുമെക്കെ തിരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കിയും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications