സിനിമാ രംഗത്തുള്ളവര്‍ക്ക് സൈജു ലഹരിയെത്തിച്ചു, ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രവും
കൊച്ചി: മുന്‍ മിസ് കേരള മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കേസിലെ മുഖ്യമന്ത്രി സൈജു തങ്കച്ചന് സിനിമാ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. അനധികൃത ചൂതാട്ട കേന്ദ്രം വരെ ഇയാളുടെ ഫ്‌ളാറ്റിലുണ്ടായിരുന്നു. ന്യൂജനറേഷന്‍ ക്രിമിനല്‍ രീതിയാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സൈജുവിന്റെ ബന്ധങ്ങള്‍ സിനിമാ മേഖലയിലേക്കാണ് നീളുന്നത്. സിനിമാ രംഗത്തെ പലര്‍ക്കും ഇയാള്‍ സ്ഥിരമായി ലഹരിമരുന്ന് കൈമാറ്റം ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സൈജു സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ലഹരി മരുന്ന് കൈമാറുന്ന ദൃശ്യങ്ങളൊന്നുമില്ല. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അത്തരം ഫയലുകളോ മറ്റോ ലഭിച്ചിട്ടില്ല. സൈജുവിന് സിനിമാ മേഖലയിലുള്ളവര്‍ക്ക് നടത്തിയിരുന്ന പാര്‍ട്ടികളിലേക്ക് ലഹരി എത്തിക്കുക എന്ന ദൗത്യം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ നടത്തുന്ന പാര്‍ട്ടികളിലേക്ക് സൈജുവിന് പ്രവേശനമുണ്ടായിരുന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത്.

സിനിമാ രംഗത്തുള്ളവരെ കണ്ടെത്തുക അതുകൊണ്ട് ദുഷ്‌കരമായിരിക്കും. സൈജുവിനോട് ഇക്കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞേക്കും. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി മരുന്ന് എത്തിച്ചിരുന്ന കോഴിക്കോട്ടെ സംഘത്തിന്റെ വിശദാംശങ്ങളും സൈജുവില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അടങ്ങുന്നതാണ് മൊഴി. സൈജുവിന്റെ കേസില്‍ വിശദാന്വേഷണത്തിലേക്കാണ് പോലീസ് കടക്കുന്നത്. മോഡലുകളുടെ മരണവും ലഹരി ഇടപാടുകളും ചേര്‍ത്താണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുക. ഇതിന് ശേഷമാണ് സൈജു പ്രതിയായ കേസില്‍ പ്രത്യേകം അന്വേഷണം നടത്തുക.

അതേസമയം ഈ കേസ് ഏറ്റെടുക്കാന്‍ എന്‍സിബിയും കാത്തിരിക്കുകയാണ്. ഓരോ നീക്കങ്ങളും എന്‍സിബി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. എന്‍സിബി ഏറ്റെടുത്താല്‍ അത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കും പോകാന്‍ സാധ്യതയുണ്ട്. സൈജു സൈറാ ബാനുവുമായി നടത്തിയ ചാറ്റില്‍ നായാട്ടും തോക്കും, കാട്ടുപോത്തിനെ വെടിവെച്ച വിവരങ്ങളുമുണ്ട്. ഇക്കാര്യത്തിലെല്ലാം വിശദമായ ചോദ്യം ചെയ്യലിനാണ് പോലീസ് ഒരുങ്ങുന്നത്. കൊച്ചി നഗരം കേന്ദ്രീകരിച്ച് ന്യൂജെന്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. അതിലേക്കാണ് സൈജുവിന്റെ ഫോണിലെ വിവരങ്ങളുെ മൊഴികളും വിരല്‍ ചൂണ്ടുന്നത്.

രാസലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ ഫ്‌ളാറ്റുകളിലും റിസോര്‍ട്ടുകളിലുമാണ് പരിശോധന നടക്കുന്നത്. പോലീസും എക്‌സൈസും സംയുക്തമായി പരിശോധനകള്‍ നടത്തുന്നുണ്ട്. ചിലവന്നൂരില്‍ സൈജുവും കൂട്ടാളികളും ലഹരി പാര്‍ട്ടി ഫ്‌ളാറ്റില്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ആധുനിക ചൂതാട്ട കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. പണത്തിന് പകരം കാര്‍ഡുകളാണ് ഇവിടെ ജേതാക്കള്‍ക്ക് ലഭിക്കുക. ഈ കാര്‍ഡുകള്‍ പണമായോ ലഹരിമരുന്നായോ ജേതാക്കള്‍ക്ക് കൈമാറുന്നതാണ് സംഘത്തിന്റെ രീതി. സൈജുവിന്റെ ഫോണിലെ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിലെ നാല് വീഡിയോകള്‍ ചിലവന്നൂരിലെ ഹീരാ വാട്ടേഴ്‌സില്‍ നടന്ന പാര്‍ട്ടിയുടേതാണ്. തലേന്ന് അതേ ഫ്‌ളാറ്റില്‍ അനു ഗോമസിനെ കമിഴ്ത്തി കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ട് കൂട്ടത്തിലൊരാള്‍ കറന്‍സി നോട്ട് ചുരുട്ടി വലിക്കുന്നതുമുണ്ട്. ഈ മൊഴികളില്‍ പറയുന്ന സ്ത്രീകളാണ് നഗരത്തിലെ ലഹരി കൂട്ടായ്മയിലേക്ക് സ്ത്രീകളെയും കോളേജ്് വിദ്യാര്‍ത്ഥിനികളെയും നയിക്കുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ലഹരി കെണിയില്‍ വീഴ്ത്തുന്ന വലിയൊരു റാക്കറ്റിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സൈജുവിന്റെ മൊഴി വിശ്വസനീയം തന്നെയാണ്. ഇത് അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ തെളിയിക്കുന്നു.

അതേസമയം സൈജു ലഹരി ഉപയോഗിക്കുന്നവരെ ബ്ലാക് മെയില്‍ ചെയ്തും പണം തട്ടിയിട്ടുണ്ട്. നഗരത്തില്‍ ഇടത്തരം ഹോട്ടല്‍ നടത്തിയിരുന്ന ദമ്പതികളും സൈജുവിന്റെ തട്ടിപ്പില്‍ പങ്കാളികളാണ്. ലഹരി ഉപയോഗത്തിനിടയില്‍ ഇരകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത് കാണിച്ചാണ് പ്രതികള്‍ ബ്ലാക് മെയില്‍ ചെയ്തിരുന്നത്. സൈജുവിന്റെ തന്നെ ലഹരി പാര്‍ട്ടികളിലെ സ്ഥിരം അംഗങ്ങളായിരുന്ന ദമ്പതികളാണ് ഇതിനുള്ള എല്ലാ നീക്കങ്ങളും നടത്തിയിരുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ നടത്തിയിരുന്ന ആഫ്റ്റര്‍ പാര്‍ട്ടികളില്‍ ഇരകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് കൂടുതലായും പകര്‍ത്തിയിരുന്നത്. ബിയറില്‍ ലഹരിമരുന്ന് രഹസ്യമായി കലര്‍ത്തി നല്‍കുകയായിരുന്നു പതിവ്. അിതന് ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും. മോഡലുകള്‍ മരിച്ച ശേഷം ഇതേ ഹോട്ടലിനെ വെള്ളപൂശാനായി സോഷ്യല്‍ മീഡിയയില്‍ ഈ ദമ്പതികള്‍ പോസ്റ്റിട്ടിരുന്നു. അതെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നു.












Click it and Unblock the Notifications