എറണാകുളത്ത് ഷൈന്‍ ചെയ്യുമോ ഷൈന്‍ ടീച്ചര്‍, ഹൈബിയെ വീഴ്ത്താന്‍ പതിനെട്ടടവും വേണ്ടി വരും
ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ എല്ലാം ഒരുങ്ങി കഴിഞ്ഞു. ഇത്തവണ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് എറണാകുളം.യുഡിഎഫ് കോട്ടയെന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാവുന്ന മണ്ഡലമാണിത്. എന്നാല്‍ ഇത്തവണ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. അത് തന്നെയാണ് മണ്ഡലത്തിലെ പോരാട്ടം അപ്രവചനീയമാക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് തന്നെയാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കെജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറാണ് എറണാകുളത്ത് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു. ഇത്. ഒരുപക്ഷേ സംസ്ഥാനത്തെ മൊത്തം പേരെടുത്താലും ഷൈനിനെ അധികം പേര് അറിയണമെന്നില്ല.പക്ഷേ എറണാകുളത്ത് കാര്യം അങ്ങനെയല്ല, ജനപ്രിയ തന്നെയാണ് അവര്‍.

ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം മണ്ഡലം. കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരുവിതാംകൂര്‍-കൊച്ചി മണ്ഡലമായിട്ടാണ് ഇവിടെ മത്സരം നടന്നത്. 1952ലെ ആദ്യ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ സി മുഹമ്മദ് ഇബ്രാഹിം കുട്ടിയാണ് വിജയിച്ചത്.
സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ വിജയവും കോണ്‍ഗ്രസിനായിരുന്നു. 1957ല്‍ എഎം തോമസാണ് വിജയിച്ചത്. 1962ലും അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 1967ല്‍ സിപിഐ ഈ മണ്ഡലം ആദ്യമായി പിടിച്ചു. വിശ്വനാഥ മേനോനായിരുന്നു വിജയിച്ചത്.
അതേസമയം പിന്നീടൊരു അട്ടിമറിയുണ്ടാവാന്‍ ഇടതുപക്ഷത്തിന് 1996 വരെ കാത്തിരിക്കേണ്ടി വന്നു. അതിനിടയില്‍ ഹെന്റി ഓസ്റ്റിന്‍, സേവ്യര്‍ അറക്കല്‍, കെവി തോമസ്, എന്നിവരെല്ലാം ഈ മണ്ഡലത്തില്‍ വിജയിച്ചു. എന്നാല്‍ 1996ല്‍ സേവ്യര്‍ അറക്കല്‍ എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. മണ്ഡലം ഇടതുപക്ഷം പിടിക്കുകയും ചെയ്തു.
1997ല്‍ സെബാസ്റ്റ്യന്‍ പോളും ഇവിടെ നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി വിജയം നേടി. പിന്നീട് ജോര്‍ജ് ഈഡനാണ് മണ്ഡലത്തില്‍ 2003 വരെ വിജയിച്ചത്. 2004ലെ ഇടതുതരംഗത്തില്‍ സെബാസ്റ്റിയന് പോള്‍ വിജയിച്ചതാണ് ഇടതുപക്ഷം മണ്ഡലത്തില്‍ അവസാനമായി ചെങ്കൊടി ഉയര്‍ത്തിയത്. പിന്നീട് രണ്ട് തവണ കെവി തോമസും, 2019ല്‍ ഹൈബി ഈഡനും ഇവിടെ നിന്നു വിജയിച്ചു.
കഴിഞ്ഞ തവണ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡന് വിജയിച്ചത്. ബിജെപി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയും, സിപിഎം പി രാജീവിനെയും ഇവിടെ നിന്ന് മത്സരിപ്പിച്ചു. 1,69153 വോട്ടിനായിരുന്നു ഹൈബിയുടെ വിജയം. രാജീവുമായി താരതമ്യം ചെയ്യുമ്പോള്‍ കെജെ ഷൈന്‍ അത്ര വലിയ സ്ഥാനാര്‍ത്ഥിയല്ല.
പക്ഷേ വടക്കന്‍ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും സജീവമാണ് ഷൈജന്‍. എറണാകുളം യുഡിഎഫ് കോട്ടയല്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഷൈന്‍ മത്സരിക്കുന്നതിലൂടെ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് ടേമിലായി പറവൂര്‍ നഗരസഭാംഗമാണ് ഷൈന്‍. നിലവില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനാണ് അവര്‍. തിരഞ്ഞെടുപ്പിലും, നഗരസഭാംഗമെന്ന നിലയിലും അവര്‍ കാണിച്ച മിടുക്ക് പാര്‍ട്ടിക്ക് കണ്ടില്ലെന്ന് നടിക്കാവുന്നതിലും അപ്പുറമായിരുന്നു. യുഡിഎഫിന് മേല്‍ക്കൈയ്യുള്ള മേഖലയില്‍ നിന്നാണ് ഷൈന്‍ മൂന്ന് തവണയും വിജയിച്ചത്. അതിലുപരി മികച്ച പ്രാസംഗികയെന്ന പേരും ടീച്ചര്‍ക്കുണ്ട്. ഇതെല്ലാം മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിയാന്‍ സഹായിച്ചേക്കും.
അതേസമയം ഹൈബി വളരെ ആത്മവിശ്വാസത്തിലാണ്. വിജയം എളുപ്പമെന്ന് തന്നെ കോണ്‍ഗ്രസ് കരുതുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ക്ക് വേദിയായതും എറണാകുളമാണ്. സജീവമായി നില്ക്കുന്ന കോണ്‍ഗ്രസ് ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഹൈബിക്കെതിരെ പ്രത്യക്ഷത്തില്‍ ജനവിരുദ്ധ വികാരവുമില്ല. ഇതെല്ലാം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ അനുകൂലമാണ്. ബിജെപിക്ക് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ല. അതുകൊണ്ട് മത്സരം പ്രധാനമായും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയായിരിക്കും.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications