കസ്റ്റഡിയിലെടുത്തയാള്‍ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മര്‍ദിച്ചെന്ന് പരാതി
കൊച്ചി: വാഹന പരിശോധനയ്ക്കിടെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. 52കാരനായ മനോഹരന്‍ എന്നയാളാണ് മരിച്ചത്. ഇയാളെ പരിശോധനയ്ക്കിടെ പിടിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ സ്‌റ്റേഷനില്‍ വെച്ച് ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം നടന്നത്. മരിച്ച മനോഹരന്‍ നിര്‍മാണ തൊഴിലാളിയാണ്. എന്നാല്‍ പോലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്. പോലീസ് മനോഹരനെ മര്‍ദിച്ചുവെന്നാണ് ആരോപണം.ശനിയാഴ്ച്ച രാതി എട്ടേ മുക്കാലോടെയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഇരുമ്പനം കര്‍ഷം കോളനി ഭാഗത്ത് വെച്ചായിരുന്നു ഇത്. മനോഹരന്‍ യാതൊരു പ്രശ്‌നനവം ഉണ്ടാക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് പരിശോധനയ്ക്കിടെ ഇയാളുടെ ഇരുചക്ര വാഹനത്തിന് കൈ കാണിച്ചിരുന്നു. എന്നാല്‍ ഒരല്‍പ്പം മുന്നോട്ട് നീങ്ങിയാണ് മനോഹരന്‍ നിര്‍ത്തിയത്. എന്നാല്‍ വളരെ ക്രൂരമായിട്ടാണ് ഇതിന് ശേഷം പോലീസ് ഇയാളോട് പെരുമാറിയതെന്ന് ആരോപണമുണ്ട്.
ബൈക്ക് മുന്നോട്ട് കയറി നിര്‍ത്തിയതില്‍ ദേഷ്യപ്പെട്ട് ഇയാളോട് ഒരു പോലീസുദ്യോഗസ്ഥന്‍ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു.മനോഹരനെ കൊണ്ട് പോലീസ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ യന്ത്രത്തില്‍ ഊതിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത്, ജീപ്പില്‍ കൊണ്ടുപോയത്. ഇതിനെല്ലാം നാട്ടുകാര്‍ ദൃക്‌സാക്ഷിയായിരുന്നു. രാത്രി ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ ഉടനെ തന്നെ പോലീസ് തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും മനോഹരന്‍ മരിച്ച നിലയിലായിരുന്നു. മനോഹരനെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും അടക്കം രംഗത്തെത്തി.നാട്ടുകാരും, ബന്ധുക്കളും അടക്കം പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയിരിക്കുകയാണ്.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ മനസ്സിലാവുമെന്ന് പോലീസ് വ്യക്തമാക്കി. മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications