പ്ലാസ്റ്റിക് നീക്കത്തില്‍ ക്രമക്കേട്; പാര്ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഗിനെതിരേ കോണ്‍ഗ്രസ്, ബ്രഹ്മപുരം മാലിന്യ പ്ലന്റിലെ ദുര്‍ഗന്ധം വ്യവസായങ്ങള്‍ക്ക് വെല്ലുവിളി
കാക്കനാട്: പ്ലാസ്റ്റിക് നീക്കത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പാര്‍ല്‌മെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഗ്- കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. നഗരസഭയില്‍ ലീഗ് ഭരിക്കുന്ന ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മിറ്റിക്കെതിരേയാണ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയില്‍ നിന്ന് പ്ലാസ്റ്റിക് നീക്കത്തിന് മാത്രം മാസം എട്ടര ലക്ഷം രൂപ ചെലവഴിക്കുന്നത് സുതാര്യമല്ലെന്നും നഗരസഭക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്ന് പി.എം.സലീം ചൂണ്ടിക്കാട്ടിയതാണ് ലീഗ് അംഗത്തെ ചൊടിപ്പിച്ചത്.
മാലിന്യ നീക്കത്തിന് പകരം സംവിധാനം വേണമെന്നാവശ്യം ലീഗ് ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മിറ്റിയംഗം പി.എം.യൂസഫ് അംഗീകരിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാലിന്യനീക്കം പഴയത് പോലെ തുടരാണ് തീരുമാനമെന്നായിരുന്നു മറുപടി. അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് ശാന്തരാക്കി. 22 യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ രണ്ട് ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെ 15 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ ത്രാസ് വാങ്ങിയതല്ലാതെ നഗരസഭ തീരുമാനം നടപ്പിലായില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കണക്കെടുപ്പ് നടത്താന്‍ ത്രാസില്ലെന്ന് കാരണം പറഞ്ഞു നഗരസഭ കൗണ്‍സില്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനം രണ്ട് മാസത്തിലേറെ വൈകിപ്പിച്ചത് വിവാദമായിരുന്നു. പ്ലാസ്റ്റിക് നീക്കത്തിന്റെ മറവില്‍ നഗരസഭയുടെ കോടികള്‍ ചോര്‍ത്തുന്ന ഇടപാടിനെ കുറിച്ചുള്ള അന്വേഷണവും കണക്കെടുപ്പും വഴിമുട്ടിയെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ത്രാസ് വാങ്ങി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താനായിരുന്നു നഗരസഭ തീരുമാനം.

നിരോധിച്ച പ്ലാസ്റ്റിക് നഗരപ്രദേശത്ത് നിന്ന് വന്‍ തോതില്‍ വാഹനത്തില്‍ ശേഖകരിച്ച് എത്തിക്കുന്നത് കുടുംബശ്രീ മുഖേനയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് കുടുംബശ്രീ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. എന്നാല്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് കയറ്റിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടയാക്കി. പുറത്തേക്ക് കയറ്റിക്കൊണ്ട് പോകാന്‍ മാസം ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നതില്‍ ദുരുഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. സംശയത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ കരാറുകാരന് നല്‍കാനുണ്ടായിരുന്ന എട്ടര ലക്ഷ രൂപയുടെ കുടിശ്ശികയും കൗണ്‍സില്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ നഗരസഭ ചുമതലപ്പെടുത്തിയത്. കുടുംബശ്രീ ദിവസവും എത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെ ടുക്കാനും മാസവസാനം എത്രയാണ് കയറ്റിക്കൊണ്ട് പോകുന്നതെന്ന് തിട്ടപ്പെടുത്താനുമായിരുന്നു കൗണ്‍സില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
നഗരസഭ മുന്‍ ചെയര്‍മാന്‍ പി.ഐ.മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, നേതാക്കളായ സേവ്യാര്‍ തായങ്കേരി, ഷാജി വാഴക്കാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ല്‌മെന്റ്‌റി പാര്‍ട്ടി യോഗം ചേര്‍ന്നത്. സ്മാര്‍ട് സിറ്റി പ്രദേശത്ത് പുതിയ സംരംഭങ്ങള്‍ വരുന്നതിന് ബ്രഹ്മപുരം മാലിന്യ പ്ലന്റില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം വെല്ലുവിളിയായി. സംസ്‌കരിക്കാതെ വന്‍ തോതില്‍ മാലിന്യം തള്ളുന്ന ബ്രഹ്മപുരം പ്ലാന്റി്‌ന് സമീപം പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകര്‍ തല്‍പ്പര്യം കാണിക്കില്ലെന്ന് സ്മാർട് സിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നം മാലിന്യ പ്ലാന്റാണ്. ഇത് പരിഹരിച്ചാല്‍ നിരവധി സംരംഭകങ്ങള്‍ പ്രദേശത്ത് കേന്ദ്രീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
മാലിന്യം സംസ്‌കരിക്കാന്‍ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്താന്‍ വൈകിയാല്‍ വ്യവസായങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കും. തുറന്ന ലോറിയില്‍ കൊണ്ട് വരുന്ന മാലിന്യം ആളുകളുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണ്. മാലിന്യത്തില്‍ നിന്നുള്ള രൂക്ഷ ദുര്‍ഗന്ധമാണ് പ്രദേശത്ത് പരക്കുന്നത്. വിദേശ രാജ്യങ്ങളിലേതുപോലെ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications