നമ്പര്‍ 18 ഹോട്ടലില്‍ നടന്മാരും, ബോയ്ഫ്രണ്ടില്ലാത്തവര്‍ക്ക് ഉണ്ടാക്കി കൊടുക്കും, വെളിപ്പെടുത്തല്‍
കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ അണിയറക്കഥകളെ കുറിച്ച് ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. വ്യവസായ സംരംഭക അഞ്ജലി റീമദേവിനെ കുറിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുന്നത്. ബോയ്ഫ്രണ്ട് ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടിനെ കണ്ടെത്തിക്കൊടുത്ത് ഫ്‌ളാറ്റില്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നതാണ് അഞ്ജലിയുടെ രീതിയെന്ന് പരാതിക്കാരിയായ യുട്യൂബര്‍ പറയുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് കെണിയില്‍ വീഴ്ത്തിയിരുന്നത്. അതേസമയം അഞ്ജലി പേഴ്‌സണല്‍ ബ്രാന്‍ഡിംഗിന് വേണ്ടിയാണ് തന്നെ സമീപിച്ചത്. ഓഫീസില്‍ വെച്ച് പല വാര്‍ത്തകളും കാണിച്ചു. ഓഫീസില്‍ ജോലിയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ജലിയുടെ ഓഫീസില്‍ ജോലിക്ക് കയറുന്നതെന്ന് പരാതിക്കാരി പറഞ്ഞു.
ഹൃദയത്തിനായി ഒടിടി ഓഫര്‍ കോടികള്‍, തിയേറ്ററുകള്‍ക്കായി ആ തീരുമാനമെടുത്തു, വെളിപ്പെടുത്തി നിര്‍മാതാവ്
ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. കാരണമായി പറഞ്ഞതെല്ലാം നുണയായിരുന്നു. അഞ്ജലിയുടെ ജോലി എന്താണെന്ന് പോലും പറഞ്ഞിരുന്നില്ല. അവര്‍ മിക്കപ്പോഴും യാത്രയിലായിരുന്നു. രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു. എന്നാല്‍ അത് മയക്കുമരുന്നായിരുന്നു. കൊച്ചിയിലെ ബിസിനസ് മീറ്റിലേക്ക് വിളിപ്പിച്ചപ്പോള്‍ വീട്ടുകാരോടൊപ്പം ഞാന്‍ വരാമെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ തിയതി മാറ്റി കളഞ്ഞു. വീട്ടുകാര്‍ ഇല്ലാത്ത ദിവസം നോക്കി രാത്രി അത്യാവശ്യമായി കൊച്ചിയിലേക്ക് എത്തണമെന്ന് പറഞ്ഞു. അങ്ങനെയാണ് നമ്പര്‍ 18 ഹോട്ടലിലേക്ക് എത്തിയത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് പബ്ബാണെന്ന് മനസ്സിലായത്. സീരിയല്‍ നടന്മാര്‍ അടക്കം അവിടെ ഉണ്ടായിരുന്നു.
റോയ് ഞങ്ങളെ പിടിച്ച് വലിച്ച് നൃത്തം ചെയ്യിക്കാന്‍ വരെ കൊണ്ടുപോകാന്‍ നോക്കി. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞു. പാര്‍ട്ടിയുടെ സ്വഭാവം തന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ മാറി. റോയി ലൈംഗികമായി അവിടെയുള്ള പെണ്‍കുട്ടികളുടെ ദേഹത്ത് സ്പര്‍ശിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ അവിടെ നിന്ന് പുറത്ത് കടന്നു. അഞ്ജലിയോട് ഇതിനിടെ റോയ് ദേഷ്യപ്പെടുന്നത് കണ്ടു. അഞ്ജലി ഒടുവില്‍ മുറിയില്‍ പൂട്ടിയിട്ട് റിസ്പഷനിലാണ് ഞങ്ങള്‍ നേരെ വെളുക്കും വരെ ഇരുന്നത്. അഞ്ജലിയുടെ കൈയ്യില്‍ എന്റെ സ്വര്‍ണവും പണവുമുണ്ട്. ഇത് ബിസിനസില്‍ നിക്ഷേപിക്കാനെന്നും പറഞ്ഞ് വാങ്ങിയാണ്. അത് തിരിച്ച് കിട്ടാന്‍ പിന്നെയും ജോലി ചെയ്യേണ്ടി വന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ് അഞ്ജലി ചൂഷണം ചെയ്തിരുന്നത്. ബോയ്ഫ്രണ്ടിനെ വരെ സംഘടിപ്പിച്ച് കൊടുക്കും. മയക്കുമരുന്ന് കടത്തൊക്കെ ഈ പെണ്‍കുട്ടികളെ വെച്ചാണെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം അഞ്ജലി ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘവും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താന്‍ വ്യക്തിഹത്യ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് അഞ്ജലി പറയുന്നു. വയനാട് ഇടപ്പെട്ടിക്കാരിയായ ഇവര്‍ എങ്ങനെയാണ് കോഴിക്കോട് സ്വദേശിയായത്. ഇതില്‍ തന്നെ സംശയമുണ്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാകും. പ്രായപൂര്‍ത്തിയാകാത്ത മകളെയും കൊണ്ട് ആ സ്ത്രീ ബാറുകളില്‍ പോയിട്ടുണ്ട് എന്റെ ഓഫീസിലുള്ള ഔദ്യോഗിക രേഖകള്‍ അടക്കം ഇവര്‍ മോഷ്ടിച്ചതായും അഞ്ജലി ആരോപിച്ചു.
ഗംഗുഭായ് നെഹ്റുവിന് സ്ത്രീകളെ എത്തിച്ചവള്‍, കുട്ടികള്‍ അനുകരിക്കരുത്, ആലിയ ചിത്രത്തിനെതിരെ കങ്കണ