പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
കൊച്ചി: തോപ്പുംപടിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവ് വിധിച്ചു. കേസിലെ ഒന്നാം പ്രതി പുതുശേരി അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു ജയപ്രകാശ്, ആന്‍റണി ജിനേഷ്, ക്രിസറ്റഫര്‍ ജോസഫ് എന്നിവര്‍ക്കാണ് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അരുണ്‍ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തുകയായിരുന്നു.

മദ്യം നല്‍കി
പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ കൊണ്ടുപോയ അരുണ്‍ മദ്യം നല്‍കിയ ശേഷം എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കളെ കൂടി അരുണ്‍ വിളിച്ചു വരുത്തുകയായിരുന്നു. ഇവരെത്തിയ ശേഷം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

2018 ഒക്ടോബര്‍ 13
2018 ഒക്ടോബര്‍ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചൈഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് 18-ആം തിയതി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ വിജയനാണ് കേസ് അന്വേഷിച്ചിരുന്നത്.

പോലീസ് വ്യക്തമാക്കുന്നത്
കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളും ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മദ്യത്തോടൊപ്പം പെണ്‍കുട്ടിക്ക് ലഹരി മരുന്നും നല്‍കിയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരക്കായിരുന്നത്. എറണാകുളത്തെ ഫ്ലാറ്റില്‍ എത്തിക്കുന്നതിന് മുമ്പ് മട്ടാഞ്ചേരിയിലെ ലോഡ്ജിലെത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
Recommended Video

അതീവ രഹസ്യം
കേസിലെ വിവരങ്ങളും തുടര്‍ നടപടികളും അതീവ രഹസ്യമാക്കി വെച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചി ബീച്ചിലെത്തിച്ചതും മദ്യവും ലഹരി വസ്തുക്കളും നല്‍കിയത് പ്രതികള്‍ സമ്മതിച്ചിരുന്നെന്നാണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ തോപ്പുംപടി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന സി ബിനു വ്യക്തമാക്കുന്നത്.

കഠിനതടവിനും പുറമെ
ലഹരിക്ക് അടിമയായിരുന്ന അരുണ്‍ മറ്റ് സുഹൃത്തുക്കളേയും വിളിച്ചിവരുത്തി പെണ്‍കുട്ടിയെ അവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. 20 വർഷം കഠിനതടവിനും പുറമെ ഓരോരുത്തരും 25,000 രൂപ വീതം പിഴയടയ്ക്കുന്നതിനും അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.ജെ വിന്‍സെന്‍റ് ശിക്ഷ വിധിച്ചിട്ടുണ്ട്.

ഓരോ വര്‍ഷംകൂടി
പിഴ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഓരോ വര്‍ഷംകൂടി ശിക്ഷ അനുഭവിക്കണം. കൂട്ടബലാത്സംഗത്തിന് നാല് പ്രതികള്‍ക്കും സെക്ഷൻ 376ഡി പ്രകാരമുള്ള ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദുവാണ് കേസിൽ കോടതിയില്‍ ഹാജരായിരുന്നത്.












Click it and Unblock the Notifications