Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു, കൊട്ടിക്കലാശം പാലാരിവട്ടത്ത്, ജയം ഉറപ്പെന്ന് മുന്നണികള്‍

കൊച്ചി: തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിച്ചു. പാലാരിവട്ടത്താണ് കൊട്ടിക്കലാശം നടന്നത്. മുന്നണികളെല്ലാം ആവേശത്തിലാണ്. സെഞ്ച്വറി അടിക്കുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. തൃക്കാക്കര യുഡിഎഫ് കോട്ടയാണ്, അത് കൈവിടില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ മണ്ഡലത്തില്‍ വോട്ട് കൂടുമെന്ന് ബിജെപി പറഞ്ഞു. അതേസമയം നേതാക്കളും പ്രവര്‍ത്തകരുമല്ലൊം പാലാരിവട്ടത്ത് അവസാന പ്രചാരണം ആവേശകരമാക്കി മാറ്റി. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് തുല്യമായ ആവേശത്തിലായിരുന്നു മുന്നണികള്‍ എല്ലാം. തൃക്കാക്കരയിലെ ജനവിധി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് വിജയം എല്‍ഡിഎഫിന് അത്യാവശ്യമാണ്. ദുര്‍ബലാവസ്ഥയില്‍ നില്‍ക്കുന്ന യുഡിഎഫിനും കോണ്‍ഗ്രസിനും ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൃക്കാക്കര നിലനിര്‍ത്തിയേ പറ്റൂ.

1

അതേസമയം എറണാകുളത്ത് തദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായ നേട്ടം തൃക്കാക്കരയില്‍ തുടരാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകള്‍ എന്‍ഡിഎ ചോര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ റോഡ് ഷോയുമായി മണ്ഡലം ചുറ്റിയെത്തിയ എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ അണികളുടെ ആവേശത്തില്‍ പങ്കു ചേര്‍ന്നു. ഒരു മാസത്തോളം നീണ്ടു നിന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇതോടെ അവസാനമായത്. ഇനിയുള്ള ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ച്ച വോട്ടെടുപ്പ്. ബൈക്ക് റാലിയുമായിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് കൊട്ടിക്കലാശത്തിനെത്തിയത്.

അതേസമയം ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ റോഡ് ഷോ ഇന്ന് രാവിലെ തന്നെ ആരംഭിച്ചിരുന്നു. മന്ത്രി രാജീവാണ് ജോ ജോസഫിന്റെ റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ ആരംഭിച്ചിരുന്നു. ഇന്ന് പിസി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് തൃക്കാക്കരയിലെത്തിയിരുന്നു. രണ്ട് ലക്ഷം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. ഇവിടെ അട്ടിമറി വിജയം നേടിയാല്‍ എല്‍ഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത ശക്തി കൂടിയാവും. മൂന്ന് മുന്നണികളുടെ അണികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ച് അവസാന റൗണ്ടിലും പ്രചാരണം ഉഷാറാക്കി.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തൃക്കാക്കരയിലെത്തിയിരുന്നു. മണ്ഡലം ചുറ്റിയെത്തിയ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെല്ലാം പാലാരിവട്ടത്തേക്കാണ് എത്തിയത്. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് എല്‍ഡിഎഫ് പ്രചാരണം ഏകോപിപ്പിച്ചത്. എന്‍ഡിഎയുടെ റാലിയില്‍ എഎന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പിസി ജോര്‍ജും വാഹന ജാഥയിലുണ്ടായിരുന്നു ഉമാ തോമസിനൊപ്പം സിനിമാ താരം രമേശ് പിഷാരടിയും വാഹന പ്രചാരണത്തില്‍ പങ്കെടുത്തു. മഴ മാറി നിന്നതോടെ കൊട്ടിക്കലാശം ഗംഭീരമാവുകയായിരുന്നു. കൊച്ചി നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നതായിരുന്നു ഈ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+