Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫും എല്‍ഡിഎഫും സജീവമായി കളത്തില്‍; എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായില്ല

കൊച്ചി: എറണാകുളത്ത് യുഡിഎഫും എല്‍ഡിഎഫും പ്രചാരണത്തില്‍ തകര്‍ക്കുകയാണ്. എന്നാല്‍ ബിജെപി ഇപ്പോഴും കളത്തിന് പുറത്താണ്. ഇതുവരെ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടും അതില്‍ എറണാകുളം ഉള്‍പ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളില്ല.

അതേസമയം ആരെ മത്സരിപ്പിക്കുമെന്ന ആശങ്കകകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. സംവിധായകന്‍ മേജര്‍ രവി അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന കാര്യത്തിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. വിജയസാധ്യത കുറഞ്ഞ മണ്ഡലമായിട്ടാണ് ബിജെപി നേതൃത്വം എറണാകുളത്തെ കാണുന്നത്.

major-ravi-bjp

ബിജെപിക്ക് എറണാകുളം അല്ലാതെ കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മാത്രം നാലോളം ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ സാധ്യത പട്ടികയിലുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഈ സീറ്റുകള്‍ ഒഴിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

കേരള കോണ്‍ഗ്രസിന്റെ ഉപവിഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കളില്‍ ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും സ്ഥാനാര്‍ത്ഥിയാക്കാനുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം ഈ നീക്കം പരാജയപ്പെട്ടാല്‍ ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏതെങ്കിലും പ്രമുഖനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് ശ്രമം.

അതേസമയം അടുത്തിടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയെ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്ത് വിജയസാധ്യത കുറവായതിനാല്‍ അദ്ദേഹം മത്സരിക്കുമോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് മുതിര്‍ന്ന നേതാവ് സി രഘുനാഥിനൊപ്പമാണ് മേജര്‍ രവി പാര്‍ട്ടിയിലെത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം. രഘുനാഥിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. അതുപോലെ മേജര്‍ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റുമായി നിയമിക്കുകയായിരുന്നു.

ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയത വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ മേജര്‍ രവി മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപി ചലച്ചിത്ര മേഖലയില്‍ നിന്ന് തൃശൂരില്‍ മത്സരിക്കുന്നുണ്ട്. വീണ്ടുമൊരാളെ സിനിമ മേഖലയില്‍ നിന്ന് പരിഗണിക്കണോ എന്ന ആശയക്കുഴപ്പവും നേതൃത്വത്തിനുണ്ട്.

കെഎസ് രാധാകൃഷ്ണന്റെ പേരും സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സാധ്യത പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചില്ല. എഎന്‍ രാധാകൃഷ്ണനും പ്രതീക്ഷയിലാണ്. 2009, 2014 വര്‍ഷങ്ങളില്‍ രാധാകൃഷ്ണന്‍ ഇവിടെ മത്സരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+