റോഡില്‍ ചവറിട്ടതിന് പ്രമുഖ ഫ്രൈഡ് ചിക്കന്‍ കന്പനിയ്ക്ക് പണികിട്ടി
ഹൈദരാബാദ്: പൊതുസ്ഥലങ്ങളില്‍ ചവറിടുന്നത് കുറ്റകരമാണെങ്കിലും പലരും അത് അവഗണിയ്ക്കുകയാണ് പതിവ്. റോഡ് തന്നെ ചവറിടുന്നതിനുള്ള ഇടമാക്കി മാറ്റിയ പ്രമുഖ ഫ്രൈഡ് ചിക്കന്‍ ഔട്ടലെറ്റിനെതിരെ ഹൈദരാബാദ് മുന്‍സിപ്പാലിറ്റി സ്വീകരിച്ച് നടപടി കേട്ടാല്‍ ചവറിടുന്നവര്‍ അല്‍പ്പമൊന്ന് ഭയക്കും. കടയിലെ പേപ്പര്‍ പ്‌ളേറ്റുകളും, മറ്റ ഭക്ഷണ പാത്രങ്ങളും റോഡിലേയ്ക്ക് വലിച്ചെറിഞ്ഞതിന് കമ്പനിയ്‌ക്കെതിരെ പിഴ ചുമത്തിയിരിയ്ക്കുകയാണ്. പതിനായിരം രൂപയാണ് പിഴ ചുമത്തിയത്.
ഹിമായത്ത് നഗറിലെ ഫ്രൈഡ് ചിക്കന്‍ ഔട്ട്‌ലെറ്റിനെതിരെയാണ് നടപടി. റോഡിലേയ്ക്ക് ചവറിടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മുന്‍സിപ്പാലിറ്റി അധികൃതര്‍ കടയുടമയെ വിലക്കിയിരുന്നു. ചവര്‍ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടയുടമ ഇത് പാടെ അവഗണിച്ചു. മാത്രമല്ല ജീവനക്കാര്‍ ഉള്‍പ്പടെ മുന്‍സിപ്പാലിറ്റി അധികൃതരോട് വളരെ മോശമായി പെരുമാറുകയും ചെയ്തു .

ചവര്‍ റോഡില്‍ നിക്ഷേപിയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന് അസിസ്റ്റന്റ് മുന്‍സിപ്പല്‍ ഓഫീസര്‍ ഡോ മല്ലികാര്‍ജ്ജുന്‍ പറയുന്നു . പിഴ അടയ്ക്കാനും തയ്യാറായില്ലെങ്കില്‍ കടയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ . ഹിമായത്ത്‌നഗറിന് പുറമെ മറ്റ് പല നഗരപ്രദേശങ്ങളിലും റോഡില്‍ ചവർ നിക്ഷേപിയ്ക്കുന്ന പ്രവണതയുണ്ട് .












Click it and Unblock the Notifications