• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസ്സിന് പുതിയ വേര്‍ഷന്‍; ദില്ലി പിടിക്കാന്‍ ബിആര്‍എസ്സുമായി കെസിആര്‍

Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് പാര്‍ട്ടിയുടെ പേര് മാറ്റി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്ര സമിതിയായിരിക്കും. ദേശീയ തലത്തില്‍ വലിയ റോള്‍ കെസിആര്‍ സ്വപ്‌നം കാണുന്നുണ്ട്. പ്രതിപക്ഷ ഐക്യത്തെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള സഖ്യത്തിന് നേതൃത്വം നല്‍കാമെന്നാണ് കെസിആര്‍ കരുതുന്നുണ്ട്. ഇതിന് ഭാഗമായിട്ടാണ് പാര്‍ട്ടിക്ക് പുതിയൊരു വേര്‍ഷന്‍ തന്നെയുണ്ടാക്കിയത്.

മുഹൂര്‍ത്തം നോക്കിയാണ് പാര്‍ട്ടിയെ പുതുതായി കെസിആര്‍ ലോഞ്ച് ചെയ്തത്. പാര്‍ട്ടി യോഗം വിളിച്ചാണ് പേരുമാറ്റം അദ്ദേഹം അറിയിച്ചത്. ടിആര്‍എസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും നിറങ്ങള്‍ വാരിവിതറിയുമാണ് പുതിയ പേരിനെ ആഘോഷിച്ചത്.

പേരുമാറ്റുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് കഴിഞ്ഞുവെന്നും കെസിആര്‍ വ്യക്തമാക്കി. പക്ഷേ ദേശീയ പാര്‍ട്ടിയായി മാറാന്‍ നിരവധി കടമ്പകള്‍ ചന്ദ്രശേഖര റാവുവിന് മുന്നിലുണ്ട്. നാലോളം സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയായി ടിആര്‍എസ് മാറണം.

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

അതുമല്ലെങ്കില്‍ ഈ നാല് സംസ്ഥാനങ്ങളിലെ നാല് ലോക്‌സഭാ സീറ്റില്‍ ആറ് ശതമാനം വോട്ട് നേടണം. മൂന്ന് സംസ്ഥാനങ്ങളിലായി രണ്ട് ശതമാനം സീറ്റുകള്‍ നേടിയാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. പതിനൊന്ന് സീറ്റുകള്‍ അങ്ങനെ നോക്കുമ്പോള്‍ നേടേണ്ടി വരും. ഇതൊക്കെ തല്‍ക്കാലം കെസിആറിന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

കെസിആറിന്റെ പാര്‍ട്ടിക്ക് ഇതുവരെ ദക്ഷിണേന്ത്യക്ക് പുറത്തേക്ക് വ്യാപിക്കാനായിട്ടില്ല. തെലങ്കാനയില്‍ മാത്രമാണ് അവര്‍ ശക്തമായ സാന്നിധ്യമുള്ളത്. ബിജെപിയെ നേരിടുകയാണ് തന്റെ വലിയ ലക്ഷ്യമെന്ന് നേരത്തെ തന്നെ കെസിആര്‍ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിജെപിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ കെസിആര്‍ കടുപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയില്‍ നടത്തിയ പരിപാടികളിലൊന്നിലും കെസിആര്‍ പങ്കെടുക്കാറില്ല. വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിക്കാന്‍ പോലും മുഖ്യമന്ത്രിയായ കെസിആര്‍ പോകാറില്ല.

ഇരുവരും തമ്മിലുള്ള ശത്രുത ആ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതിനോടകം പ്രതിപക്ഷ നിരയിലെ മമത ബാനര്‍ജി, നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്‍, എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍, നവീന്‍ പട്‌നായിക്ക് എന്നിവരെ കെസിആര്‍ കണ്ടിട്ടുണ്ട്. കെസിആറിന്റെ പാര്‍ട്ടി പരിപാടിയില്‍ ജെഡിഎസ് നേതാവ് കുമാരിസ്വാമിയും ഡിഎംകെ സഖ്യകക്ഷി നേതാവ് തോല്‍ തിരുമാവളനും പങ്കെടുത്തു.

താന്‍ മൂന്നാം മുന്നണിക്ക് രൂപം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെസിആര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് പുതിയൊരു ജനക്ഷേമ ബദലാണ് എനിക്ക് മുന്നോട്ട് വെക്കാനുള്ളത്. കര്‍ഷക സംഘടനകള്‍ അടക്കമുള്ളവരുമായി കെസിആര്‍ കൂടിക്കാഴ്ച്ച നടത്തിയതും ഇതിന്റെ ഭാഗമായിട്ടാണ്.

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

English summary
kcr change trs name to brs, he is now aiming for a national role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X