ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിന് പിന്നാലെ ചിന്നക്കനാലിലും യുഡിഎഫ് ഭരണം വീണു: എല്‍ഡിഎഫിന് വിജയം

Google Oneindia Malayalam News

ഇടുക്കി: 2020 ഡിസംബറില്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ പൂർത്തിയായപ്പോള്‍ ഇടുക്കി ഉള്‍പ്പടേയുള്ള മധ്യകേരളത്തിലെ ജില്ലകളിലും ഇടത് മുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. ഇടുക്കിയിലും കോട്ടയത്തും പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന പഞ്ചായത്തുകള്‍ പോലും ഇത്തവണ ഇടത്തേക്ക് മറിഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം ഉള്‍പ്പടേയുള്ള പല ഘടകങ്ങളും ഇതില്‍ നിർണ്ണായകമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും അവിശ്വാസ പ്രമേയങ്ങളിലൂടെ ചില പഞ്ചായത്തുകള്‍ കൂടി ജില്ലയില്‍ യുഡിഎഫിന് നഷ്ടമായി. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേത് ആവുകയാണ് ചിന്നക്കനാല്‍..

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് കുവൈത്ത്; പ്രൊഫഷനലുകൾക്ക് കൂടുതൽ അവസരം, മോദിയുടെ സന്ദർശനം പ്രതീക്ഷഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് കുവൈത്ത്; പ്രൊഫഷനലുകൾക്ക് കൂടുതൽ അവസരം, മോദിയുടെ സന്ദർശനം പ്രതീക്ഷ

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ യു ഡി എഫിനും എല്‍ ഡി എഫിനും ആറ് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര അംഗവും വിജയിച്ചു. ഇടത് പിന്തുണയോടാണ് സ്വതന്ത്രന്‍ വിജയിച്ചതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പങ്കെടുത്തില്ല.

കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

ആനുകൂല്യം യു ഡി എഫിന് ലഭിക്കുകയായിരുന്നു. യു ഡി എഫിലെ

പ്രസിഡന്റ് തിരഞെടുപ്പില്‍ ഇരു പാർട്ടികള്‍ക്കും തുല്യ വോട്ടുകള്‍ വന്നതോടെ നറുക്കെടുപ്പിന്റെ ആനുകൂല്യം യു ഡി എഫിന് ലഭിക്കുകയായിരുന്നു. യു ഡി എഫിലെ സിനിയായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി വള്ളിയമ്മാളും വിജയിച്ചു. എന്നാല്‍ പഞ്ചായത്ത് ഭരണം ഒരു വർഷത്തോട് അടുക്കാറായപ്പോള്‍ എല്‍ ഡി എഫ്, യു ഡി എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

പതിനൊന്ന് മാസമായി ചിന്നക്കനാല്‍ പഞ്ചായത്ത് ഭരിക്കുന്ന യു ഡി എഫ്

പതിനൊന്ന് മാസമായി ചിന്നക്കനാല്‍ പഞ്ചായത്ത് ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ സാധാരമക്കാര്‍ക്കായി നടപ്പിലാക്കിയ ലൈഫ് പദ്ധതി അട്ടിമറിക്കുകയും പഞ്ചായത്തില്‍ സ്വജനപക്ഷപാത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു എല്‍ ഡി എഫ് ദേവികുളം ബിഡിഒയ്ക്ക് മുമ്പെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.

കൊവിഡ് കാലത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങൾ

കൊവിഡ് കാലത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങൾ നടത്താന്‍ പ്രസിഡന്റ് തയ്യറായില്ലെന്നുള്ളതാണ് സിനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് കാരണം. വൈസ് പ്രസിഡന്റ് വള്ളിയമ്മാള്‍ക്കെതിരെയും ഇത്തരം ആരോപണം ഉയർന്നു. പ്രസിഡന്റിനെതിരെ എപി അശോകനും വൈസ് പ്രസിഡന്റിനെതിരെ ശ്രീദേവി അന്‍പുരാജുമായിരുന്നു പ്രമേയ നോട്ടീസ് നല്‍കിയത്

എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ യു ഡി എഫ്

അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടന്നതോടെ സ്വതന്ത്ര അംഗം ജയന്തി എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ യു ഡി എഫ് ഭരണ സമിത പരാജയപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 7 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിർത്ത് വോട്ട് ചെയ്തത് 6 പേരായിരുന്നു. ഉടന്‍ തന്നെ നടക്കാന്‍ പോവുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയന്തിയേയും എല്‍ ഡി എഫ് സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ മൂന്നാർ പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു.

നേരത്തെ മൂന്നാർ പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽഡിഎഫിനൊപ്പം ചേര്‍ന്നപ്പോഴായിരുന്നു ഒന്നരപതിറ്റാണ്ടായി ഭരിക്കുന്ന മൂന്നാർ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായത്. അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിവെച്ചൊഴികുയായിരുന്നു. ഇതിന് പിന്നാലെ രാജിവെച്ചവരുടെ വീട്ടിലേക്കും ജോലി സ്ഥലത്തേക്കും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
നികുതി വെട്ടിപ്പ്; സർക്കാരിനെതിരെ ആയുധമാക്കി BJP; ബഹുജനപ്രക്ഷോഭവുമായി UDF

Idukki
English summary
After Munnar, UDF also lost control of the Chinnakanal Grama Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X