Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിതുള്ളി അരിക്കൊമ്പന്‍; തമിഴ്‌നാട് വനംവകുപ്പിന്റെ വാഹനം തകര്‍ത്തു, മേഖലയില്‍ നിരോധനാജ്ഞ

കുമിളി: കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ച് പൊറുതിമുട്ടി മേഘമല. പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം മേഘമലയില്‍ എത്തിയിരുന്നു. ഇവിടെ എത്തിയ അരിക്കൊമ്പന്‍ കൃഷി ഉള്‍പ്പടെ നശിപ്പിച്ചു. വനംവകുപ്പിന്റെ വാഹനവും തകര്‍ത്തിട്ടുണ്ട്. ഇതോടെ മേഘമലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മേഘമലയിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. കൃഷിയിടവും തമിഴ്‌നാടിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രിയാണ് തകര്‍ത്തത്. മേഖലയിലെ വാഴക്കൃഷി നശിപ്പിക്കാനാണ് അരിക്കൊമ്പന്‍ ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് വനംവകുപ്പിന്റെ നേരെ കൊമ്പന്‍ തിരിഞ്ഞത്. കലിതുള്ളിയ അരിക്കൊമ്പന്‍ വനംവകുപ്പിന്റെ വാഹനം തകര്‍ക്കുകയായിരുന്നു.

arikomban

നിലവില്‍ വനപാലകരും ചേര്‍ന്ന് തമിഴ്‌നാട്ടിലെ തന്നെ വനമേഖയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തന്നെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുന്നു. 120 പേര്‍ അടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താന്‍ നിയോഗിച്ചിട്ടുണ്ട്.

അരിക്കൊമ്പന്‍ വിഷയത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റേഡിയോ കോളറില്‍ നിന്നുള്ള വിവരം തമിഴ്‌നാടിന് കൈമാറാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. കാലാവസ്ഥ വൃതിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിന് പ്രധാന കാരണം.

ചില സമയങ്ങളില്‍ സിഗ്നല്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്. മേഘമലയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്. അതേസമയം, അരിക്കൊമ്പനെ ഇറക്കിവിട്ട സ്ഥലത്തേക്ക് തിരിച്ചെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ കൂടുതല്‍ നിരീക്ഷിക്കുന്നുണ്ട്.

മൂന്ന് ദിവസം കൊണ്ട് അരിക്കൊമ്പന്‍ 30 കിലോ മീറ്ററോളം സഞ്ചരിച്ചെന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അരിക്കൊമ്പന്‍ തിരികെ വരാനുള്ള ഒരു സാഹചര്യം വനംവകുപ്പ് തള്ളിക്കളയുന്നില്ല. അരിക്കൊമ്പന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ആദ്യ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന വിവരം വനംവകുപ്പ് അറിയിക്കുന്നുണ്ട്. ഏത് തരത്തിലുള്ള നിരീക്ഷണമാണോ വേണ്ടത് അത്തരത്തിലുള്ള നിരീക്ഷണം ഏര്‍പ്പെടുത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+