അരിക്കൊമ്പന്‍ ദൗത്യം വിജയം, ആനയെ ആംബുലന്‍സില്‍ കയറ്റി, ജിപിഎസ് കോളര്‍ ധരിപ്പിച്ചു
ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ കാട്ടാന അരിക്കൊമ്പനായിട്ടുള്ള ദൗത്യം വിജയകരം. അരിക്കൊമ്പനെ ഒടുവില്‍ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന പരിശ്രമമാണിത്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ ആംബുലന്‍സില്‍ കയറ്റാനായി പൊരുതിയത്. പലതവണയാണ് ഈ കൊമ്പന്‍ കുതറി മാറിയത്.
അവസാനം വരെ പൊരുതി നോക്കിയെങ്കിലും, നിശ്ചയദാര്‍ഢ്യത്തില്‍ ദൗത്യ സംഘം വിജയം നേടുകയായിരുന്നു. മൂന്ന് തവണയാണ് അരിക്കൊമ്പന്‍ കുതറി മാറാന്‍ ശ്രമിച്ചതെന്ന് ദൗത്യ സംഘം പറഞ്ഞു. കനത്ത കാറ്റും മഴയും, ഇതിനൊപ്പം വെല്ലുവിളിയായി കോട മഞ്ഞും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയുണ്ടായിരുന്നു.

അതേസമയം അരിക്കൊമ്പനെ തളയ്ക്കാന്‍ ദൗത്യസംഘം നല്‍കിയത് മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റര്‍ ഡോസുകളാണ്. പറമ്പിക്കുളത്തേക്കും, ഇടുക്കിയിലേക്കും അരിക്കൊമ്പനെ മാറ്റില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ആനയെ കുമളിയിലെ സീനിയറോട വനമേഖലയിലേക്കാണ് മാറ്റുന്നത്.
കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയും കാറ്റും കോടമഞ്ഞുമെല്ലാം അതിജീവിച്ചാണ് ദൗത്യ സംഘം ആനയെ ലോറിയിലേക്ക് മാറ്റിയത്. കുങ്കിയാനകളെ അരിക്കൊമ്പന്‍ ശക്തമായി പ്രതിരോധിച്ചെങ്കിലും, വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് ആനയെ ലോറിയില്‍ കയറ്റിയത്.
മിഷനില്‍ ഇനിയുള്ള കാര്യങ്ങളൊന്നും വെല്ലുവിളി ഇല്ലാത്തതാണ്. അതേസമയം ശക്തമായ മഴ പെയ്യുന്നതിനാല്‍ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്നും സംശയമുണ്ട്. അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ മന്ത്രി എകെ ശശീന്ദ്രന്‍ അഭിനന്ദിച്ചു.
കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെവിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാ വിധ പിന്തുണ നല്‍കിയ നാട്ടുകാരെയും അഭിനന്ദിക്കുന്നു കുങ്കിനായനകളെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ തന്നെ വനംവകുപ്പ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
അതേസമയം അരിക്കൊമ്പനെ കയറ്റിയ ലോറി ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. വാഹനത്തില്‍ കയറ്റിയ അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഉള്‍വനത്തിലേക്ക് ആനയെ വിട്ടാലും സഞ്ചാരപഥം അറിയാന്‍ സാധിക്കും, നേരത്തെ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയിരുന്നു.
ശേഷം ആനയുടെ കണ്ണുകളും തുണിക്കൊണ്ട് മൂടി. ജെസിബി എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന്റെ സമീപത്തേക്ക് ലോറി എത്തിച്ചത്. വടംകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ അരിക്കൊമ്പന്‍ തിരിയുകയുണ്ടായി. എവിടെ ആനയെ തുറന്നുവിട്ടാലും നിരീക്ഷിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications