ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോശം പെരുമാറ്റം; ചോദ്യം ചെയ്‌പ്പോള്‍ 'താന്‍ കേസ് കൊട്' എന്ന് കണ്ടക്ടര്‍, പരാതി നല്‍കി പെണ്‍കുട്ടി

Google Oneindia Malayalam News

നെടുങ്കണ്ടം: കണ്ടക്ടറുടെ ന്നാ താന്‍ കേസ് കൊട് മനോഭാവത്തിന് എട്ടിന്റെ പണി കൊടുത്ത് വിദ്യാര്‍ത്ഥനി. ഇടുക്കിയിലാണ് സംഭവം. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച ശേഷം ബസ് കണ്ടക്ടറുടെ വെല്ലുവിളിയായിരുന്നു പരാതി നല്‍കാന്‍. ഇത് വിദ്യാര്‍ത്ഥിനി അക്ഷരം പ്രതി പാലിക്കുകയായിരുന്നു.

അന്‍പതോളം സഹപാഠികളുമായിട്ടാണ് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ദൃക്‌സാക്ഷികളായി മറ്റ് വിദ്യാര്‍ത്ഥികളുമുണ്ട്. നെടുങ്കണ്ടം-കട്ടപ്പന റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ആല്‍ബിനാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. എംഇഎസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് മോശം അനുഭവമുണ്ടായത്.

1

വിദ്യാര്‍ത്ഥിനി നെടുങ്കണ്ടം പോലീസിലാണ് പരാതി നല്‍കിയത്. കണ്ടക്ടര്‍ നേരത്തെയും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറയുന്നു. ബസ്സില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ ഓണക്കാലത്തായിരുന്നു ഇതിന് മുമ്പ് വിദ്യാര്‍ത്ഥിനിയോട് ഇതേ കണ്ടക്ടര്‍ മോശമായി പെരുമാറിയത്.

അന്നും വിദ്യാര്‍ത്ഥിനി ഇത് ചോദ്യം ചെയ്തിരുന്നു. അത് വലിയ ബഹളമായതോടെ കണ്ടക്ടര്‍ ക്ഷമ പറഞ്ഞ് ഊരിപ്പോരുകയായിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവും ഇല്ലാതെ ഇന്നലെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് കണ്ടക്ടര്‍ അസഭ്യ വര്‍ഷം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ അടക്കം കണ്ടക്ടര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെയായിരുന്നു കണ്ടക്ടറുടെ പരിഹാരം. പരാതിയുണ്ടെങ്കില്‍ ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന് ഒരു വെള്ളപ്പേപ്പറില്‍ പരാതി എഴുതി നല്‍കൂ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം.

ഇതോടെ വിദ്യാര്‍ത്ഥിനിയുടെ അന്‍പതോളം വരുന്ന സഹപാഠികളും ചേര്‍ന്ന് നെടുങ്കം എസ്എച്ച്ഒയ്ക്ക് പരാതി എഴുതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ കണ്ടക്ടറെ കുറ്റപ്പെടുത്തുന്നുണ്ട്. ഇങ്ങനെയാവരുതെന്നാണ് പറയുന്നത്.

അതേസമയം ബസ്സുകാരുടെ സഹായഹസ്തത്തിന്റെ വാര്‍ത്തയും ഇതിനിടെ ചര്‍ച്ചയായി. ബസ്സില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഒരാളെ രക്ഷപ്പെടുത്താനുള്ള ഡ്രൈവറുടെ സഹായമാണ് ചര്‍ച്ചയാവുന്നത്. എന്നാല്‍ രോഗി മരണത്തിന് കീഴടങ്ങി. ബസില്‍ കുഴഞ്ഞുവീണ സാജുവിനെ അതിവേഗം ബസ് ഓടിച്ച ഡ്രൈവര്‍ അബീഷാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഹൃദ്രോഗ്ര ചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സയുമായി കഴിഞ്ഞ് വെങ്ങോലയില്‍ പോയ മടങ്ങുന്നതിനിടെയാണ് ബസ്സില്‍ വെച്ച് സാജു കുഴഞ്ഞു വീണത്. മറ്റ് വാഹനം കിട്ടാതെ വന്നതോടെയാണ് അബീഷ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.

Idukki
English summary
bus conductor insulted and mocks girl student, her reply to him was hilarious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X