കൊലക്കേസ് പ്രതിക്ക് പിന്തുണ: ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും: സിപിഎം
ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്ത്തകന് ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പിന്തുണയുമായി എത്തിയ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെതിരെ വിമര്‍ശനവുമായി സി പി എം. ധീരജിന്റെ ഇളംചോരക്കും കുടുംബത്തിന്റെ കണ്ണീരിനും ഡീന്‍കുര്യാക്കോസ് എം പി കണക്ക് പറയേണ്ടി വരുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ധീരജിന്റെ മാതാപിതാക്കള്‍ കണ്ണീരുണങ്ങാതെ വീട്ടില്‍ ജീവച്ഛവമായി കഴിയുമ്പോഴാണ് ഡീന്‍കുര്യാക്കോസ് ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി നിഖില്‍ പൈലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കൊടുംക്രിമിനലിന് അഭിവാദ്യമര്‍പ്പിച്ച ഡീന്‍ കുര്യാക്കോസ് എംപിക്ക് കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്നും സി പി എം വ്യക്തമാക്കി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിലെ പ്രതി നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ഡീന്‍ കുര്യാക്കോസ് എം പി പോസ്റ്റ് പങ്കുവച്ചത്. എണ്‍പത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച യൂത്ത് കോണ്‍ഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങള്‍. സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും എന്നാണ് ഡീന്‍ കുര്യാക്കോസ് എംപി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ധീരജിന്റെ മാതാപിതാക്കള്‍ കണ്ണീരുണങ്ങാതെ വീട്ടില്‍ ജീവച്ഛവമായി കഴിയുമ്പോഴാണ് ഡീന്‍കുര്യാക്കോസ് ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി നിഖില്‍ പൈലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കൊടുംക്രിമിനലിന് അഭിവാദ്യമര്‍പ്പിച്ച ഡീന്‍ കുര്യാക്കോസ് എംപിക്ക് കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം. നാലുമാസം കൂടി കഴിഞ്ഞ് ധീരജ് എന്‍ജിനീയറായി വീട്ടില്‍ മടങ്ങിയെത്തുമായിരുന്നു. കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്നു ആ യുവാവ്. എന്നാല്‍, ധീരജിന്റെ ചേതനയറ്റ ശരീരമാണ് തളിപ്പറമ്പിലെ വീട്ടിലേക്ക് ഡീന്‍കുര്യാക്കോസും കൂട്ടരും കൊടുത്തയച്ചതെന്നും സി പി എം പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
ധീരജിന്റെ ഹൃദയധമനികളില്‍ നിഖില്‍ പൈലിയുടെ കഠാര ആഴ്ന്നിറങ്ങയതിന്റെ ചൂടുമാറും മുമ്പാണ് ജാമ്യം കിട്ടിയ മുഖ്യപ്രതിക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്വീകരണം ഒരുക്കിയത്. ഒറ്റക്കുത്തിന് കൊല്ലാന്‍ പ്രാവീണ്യം നേടിയ നിഖില്‍ പൈലി, പാര്‍ടി തീരുമാനം നടപ്പാക്കാനാണ് കഠാരയുമായി കാമ്പസിലെത്തിയത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന കലാലയത്തിലേക്ക് യൂത്ത്കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തെ പറഞ്ഞയച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. തെളിവ് നശിപ്പിച്ചതും പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതും അഭിഭാഷകരെ നിശ്ചയിച്ചതുമെല്ലാം ഇവര്‍ തന്നെയാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വീകരണമൊരുക്കാന്‍ കെ സുധാകരനെ കൊണ്ടുവന്നതും കോണ്‍ഗ്രസ് ഗൂഢാലോചനയുടെ തെളിവാണ്.
മകന് നഷ്ടമായ വേദനയില്‍ നെഞ്ചുരുകി കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാത്ത എംപി കഠാര രാഷ്ട്രീയത്തിന്റെ വക്താവാണ്. എം പിയുടെ പ്രതികരണം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു . കൊലയാളികള്‍ക്ക് കത്തിയും നിര്‍ദേശവും നല്കി പറഞ്ഞുവിട്ടവര്ക്കു മാത്രമെ കൃത്യം നടത്തിയവര്‍ക്ക് ആശംസകള്‍ നേരാന്‍ കഴിയൂ. ധീരജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും കൊലയാളിക്കൊപ്പം നിലകൊണ്ട എം പിയെ തുറന്നുകാട്ടുമെന്നും സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു .
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications