Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട വോട്ട് ചെയ്യാൻ തമിഴ്നാട്ടിൽ നിന്ന് ആളെയെത്തിച്ചുവെന്ന് പരാതി; 15 അംഗ സംഘത്തെ തടഞ്ഞു

തമിഴ്നാട്ടിൽ നിന്ന് വന്ന 15 അംഘ സംഘത്തെ ബിജെപി പ്രവർത്തകരാണ് തടഞ്ഞത്. ഇവർ ഇരട്ട വോട്ട് ചെയ്യാനെത്തിയതാണെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്

നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ട വോട്ട് ആരോപണം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല. അതിർത്തി ജില്ലയായതിനാൽ തന്നെ തമിഴ്നാട്ടിൽ വോട്ടുള്ള പലർക്കും ഇടുക്കിയിലും വോട്ടുണ്ട്. ഇത്തരത്തിൽ ഇരട്ട വോട്ട് ചെയ്യാൻ ഒരു സംഘത്തെ നെടുങ്കണ്ടത്ത് തടഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Kerala Assembly Election 2021

തമിഴ്നാട്ടിൽ നിന്ന് വന്ന 15 അംഘ സംഘത്തെ ബിജെപി പ്രവർത്തകരാണ് തടഞ്ഞത്. ഇവർ ഇരട്ട വോട്ട് ചെയ്യാനെത്തിയതാണെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. സംഘത്തിന്റെ കൈവശം മഷി മായിക്കുന്നതിനുള്ള രാസവസ്തുവും പഞ്ഞിയുമടക്കമുള്ള സാധനങ്ങളുമുണ്ടെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. പൊലീസെത്തി തമിഴ്നാട് സംഘത്തെ സ്റ്റേഷനിലേക്ക് മാറ്റി. ഉടുമ്പൻചോലയിലെ മരണവീട്ടിലേക്ക് പോവുകയാണെന്നാണ് തമിഴ്നാട് സ്വദേശികൾ നൽകുന്ന വിശദീകരണം. എന്നാൽ ഇത് കാലകാലങ്ങളായി നടക്കുന്ന സംഭവമാണെന്നും കള്ളവോട്ട് ചെയ്യാനായാണ് ഇവരെത്തിയതെന്നും ബിജെപി പ്രവർത്തകും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ വ്യാപക കള്ളവോട്ടിനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി പീരുമേട്, ഉടുമ്പൻചോല, ദേവികുലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിർത്തിയിൽ പരിശോധന ശക്തമാക്കണമെന്നും വേണ്ടിവന്നാൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു. എന്നാൽ അതിർത്തി അടയ്ക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കേന്ദ്രസേനയടക്കമുള്ള സന്നാഹങ്ങളാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. കള്ളവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പല കാരണങ്ങൾ പറഞ്ഞ് ആളുകൾ അതിർത്തി കടന്നെത്തുന്നുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kerala Election 2021 : LDFന്റെ അഴിമതി ഭരണം അവസാനിക്കുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+