അനുമോള്‍ വധം: കഴുത്തില്‍ ഷാള്‍ മുറുക്കി, കൈത്തണ്ട മുറിച്ചു; തുറന്നുപറഞ്ഞ് ഭര്‍ത്താവ് ബിജേഷ്
ഇടുക്കി: കാഞ്ചിയാര്‍ അനുമോള്‍ വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുന്നതിനിടെ പിന്നീലൂടെയെത്തി ചുരീദാറിന്റെ ഷാള്‍ രണ്ട് തവണ അനുമോളുടെ കഴുത്തില്‍ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയും ഭര്‍ത്താവുമായ ബിജേഷ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കട്ടിലില്‍ കയറ്റിക്കിടത്തിയ ശേഷം ബ്ലേഡ് കൊണ്ട് അനുമോളുടെ ഇടതുകൈത്തണ്ട മുറിച്ചെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇത്. ശേഷം ആത്മഹത്യ ചെയ്യാനുള്ള ശ്രമം ബിജേഷും നടത്തിയിരുന്നു. എന്നാല്‍ ശ്വാസം മുട്ടിയതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമവും ബിജേഷ് നടത്തി. എന്നാല്‍ ഇത് വിഫലമായി തുടര്‍ന്നാണ് നാട് വിടാന്‍ തീരുമാനിച്ചത്. അനുമോളുടെ രണ്ടു മോതിരവും ബ്രേസ്ലെറ്റും ഊരിയെടുത്തു.ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

സ്വര്‍ണം വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് പ്രതി ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞത്. മകള്‍ തൊട്ടടുത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് അനുമോളെ ബിജേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം മകള്‍ കിടന്നുറങ്ങിയിരുന്ന മുറിയില്‍ പോയി പ്രതിയും കിടന്നുറങ്ങി. 18 -ന് പുലര്‍ച്ചെ ആറ് മണിയോടെ എഴുന്നേറ്റ് കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ അനുമോള്‍ മരിച്ചുകിടക്കുകയായിരുന്നു.
ശേഷം മൃതദേഹം വലിച്ച് താഴേക്കിട്ട് കമ്പിളി പുതപ്പില്‍ പൊതിഞ്ഞ ശേഷം കാലുകൊണ്ട് ചവിട്ടി കട്ടിലിന് അടിയില്‍ കയറ്റുകയായിരുന്നു. രാവിലെ മകള്‍ എഴുന്നേറ്റപ്പോള്‍ ചായ ഉണ്ടാക്കിക്കൊടുത്തു. ഇതിന് സേഷം ഭാര്യ മറ്റാരുടെയോ കൂടെ ഇറങ്ങിയപ്പോയെന്ന് അനുമോളുടെ അമ്മയെ വിളിച്ച് പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫാണെന്നും അടുക്കള വാതില്‍ തുറന്നാണ് പോയതെന്നും അമ്മയോട് പറഞ്ഞു.
മൃതദേഹത്തിന്റെ മണം പുറത്തുവരാതിരിക്കാന്‍ മണം പുറത്തുവരാതിരിക്കാന്‍ സാമ്പാണിത്തിരി കത്തിച്ചുവയ്ക്കുകയും അടിക്കുകയും ചെയ്തശേഷമാണ് ബിജേഷ് മുങ്ങിയത്. കഴിഞ്ഞ ദിവസം കുമളിയില്‍ നിന്നാണ് പൊലീസ് ബിജേഷിനെ അറസ്റ്റ് ചെയ്യുന്നത്. കൊലയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു.
തുടര്‍ന്ന് ഞായറാഴ്ചയാണ് തിരികെ എത്തിയത്. തുടര്‍ന്ന് കടപ്പന- കുമളി പൊലീസ് സ്റ്റേഷനിലെ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഭര്‍ത്താവ് ബിജേഷ് സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു എന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു.












Click it and Unblock the Notifications