ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: ഇടുക്കിയില്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് കളക്ടര്‍; കട്ടപ്പനയിലും ഡൊമിസലറി സെന്റര്‍

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്. ഐസിയു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്. ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകള്‍ വേണ്ടത്രയുണ്ട്. കൂടാതെ 98 ഓളം ഓക്‌സിജന്‍ ബെഡ്ഡുകള്‍ ഉടന്‍ സജ്ജമാകും. അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് 'ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. ഇതോടെ കൂടുതല്‍ ബെഡ്ഡുകള്‍ തയാറാകുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

c

കട്ടപ്പന നഗരസഭ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമസിലറി ട്രീറ്റ് മെന്റ് സെന്ററിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍പേഴ്സണ്‍ ബീന ജോബി അറിയിച്ചു. വയറിംഗ്, വേസ്റ്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായി. സ്ത്രികള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി 100 കിടക്കകളുണ്ട്. സെന്ററിലേക്ക് ആവശ്യമായിട്ടുളള അടിസ്ഥാന സാധനങ്ങള്‍ സന്നദ്ധ സംഘടനകള്‍ നഗരസഭയ്ക്ക് നല്‍കി വരുന്നു.

കെസി വേണുഗോപാല്‍ പാരയായി; നേമത്ത് സംഭവിച്ചത് എടുത്തു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍കെസി വേണുഗോപാല്‍ പാരയായി; നേമത്ത് സംഭവിച്ചത് എടുത്തു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍

സെന്ററിലേയ്ക്ക് 12 സ്റ്റാഫ് നേഴ്‌സിനെയും 5 ക്ലിനിംഗ് ജീവനക്കാരെയും പ്രത്യേകം പരിശിലനം നല്‍കികൊണ്ടിരിക്കുന്നു. മെഡിക്കല്‍ സജ്ജീകരണങ്ങള്‍ 13 തീയതി പൂര്‍ത്തിയാകും. അടിയന്തിരഘട്ടങ്ങളില്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കും. പൂര്‍ണ്ണമായും കട്ടപ്പന സഗരസഭ പരിധിയിലുളള ജനങ്ങള്‍ക്കു വേണ്ടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ ഡൊമിസലറി സെന്ററുകള്‍ തുറന്നിരുന്നു.

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇന്ന് 64 പേര്‍ക്കെതിരേ കേസെടുത്തു. കൂടാതെ 518 പെറ്റി കേസുകളും. 1085 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലീസും മറ്റ് ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടക്കുന്നുണ്ട്.

Idukki
English summary
Idukki Collector says No bod scarcity in District; New Domiciliary Center opened in Kattappana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X