ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു, അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പന്‍; വനംവകുപ്പിനെതിരെ സിപിഎം

കാട്ടാനകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കും എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്

Google Oneindia Malayalam News
IDUKKI

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം. കാട്ടാന ശല്യത്തിനെതിരെ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധത്തില്‍ സംസാരിക്കവെ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണ് എന്ന് സി വി വര്‍ഗീസ് ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണി സര്‍ക്കാരിന് എതിരെ ജനരോഷം ഉണ്ടാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ് എന്നും സി വി വര്‍ഗീസ് ആരോപിച്ചു. പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല എന്നും സി വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു

സംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റസംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

ഡി എഫ് ഒയുടെ അപ്പനാണോ പടയപ്പ, ഡി എഫ് ഒയുടെ അളിയനാണോ അരിക്കൊമ്പന്‍ എന്നായിരുന്നു സി വി വര്‍ഗീസ് ചോദിച്ചത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു സി പി എമ്മിന്റെ ഉപരോധം.

'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ

ജനവാസ മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന ആനകളെ മാറ്റണം എന്നാണ് ജനങ്ങള്‍ പറയുന്നത്. ഇവിടെ ആറ് കാട്ടാനകള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തെ വെല്ലുവിളിച്ച് വിഹരിക്കുകയാണ്. ഇതില്‍ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ആനകളെയെങ്കിലും എത്രയും പെട്ടെന്ന് നാട്ടില്‍ നിന്ന് തുരത്തണം എന്നാണ് ജനങ്ങള്‍ പറയുന്നത്.

ELEPHANT

അതേസമയം നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാനകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കും എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന ചവിട്ടികൊന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.

17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയായിരുന്നു നാട്ടുകാര്‍ പ്രതിഷേധ സൂചകമായി ഉപരോധിച്ചത്. ദേവികുളം എം എല്‍ എ എ രാജ അടക്കമുള്ള ജനപ്രതിനിധികള്‍ ഉപരോധത്തില്‍ സമരത്തില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷം വനം വകുപ്പ് നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും കാട്ടാനകളെ തുരത്തുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറെ നാളായി ഇടുക്കി ചിന്നക്കനാലിലും ശാന്തന്‍പാറയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.

Idukki
English summary
Idukki: CPM district secratary CV Varghese strongly criticized the forest department officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X