മെസേജില്‍ ലോണ്‍ പെരുമഴ, ലിങ്ക് തുറന്നാല്‍ കുടുങ്ങും; തട്ടിപ്പിനിരയായി നിരവധി പേര്‍
ഇടുക്കി: ജില്ലയില്‍ ഓണ്‍ലൈൻ വായ്‌പ സംഘം നടത്തിയത് വൻ തട്ടിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 12 പരാതികള്‍ സൈബര്‍സെല്ലിന് ലഭിച്ചു. നെടുങ്കണ്ടം, അടിമാലി, ഉടുമ്പൻചോല മേഖലയില്‍ നിന്നാണ് പരാതികളെല്ലാം. വാട്‌സ്ആപ്പ് നമ്പർ വഴി എത്തുന്ന ലിങ്ക് തുറന്ന് ലോൺ സ്വീകരിച്ചവരാണു തട്ടിപ്പിനിരയായത്. പരാതിക്കാരുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച് തുടങ്ങിയതോടെയാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. വാട്സാപ്പിൽ ലഭിച്ച ലിങ്ക് തുറന്നപ്പോൾ വായ്പ അനുവദിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു.
അപേക്ഷകൻ ആധാർ വിവരങ്ങൾ കൈമാറിയ ഉടനെ അക്കൗണ്ടിലേക്ക് പണമെത്തി. 3,000 രൂപ മുതൽ 12,000 രൂപ വരെയാണ് അക്കൗണ്ടിലേക്ക് ലോൺ തുകയായി ലഭിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് തട്ടിപ്പ് തുടങ്ങുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ച തുകയുടെ രണ്ടിരട്ടി മടക്കി അടയ്ക്കണമെന്നാണ് ആവശ്യം. ആദ്യം വാട്‌സ് ആപ്പ് സന്ദേശവും തുടർന്നു ഫോൺ കോളുകളും എത്തും.
തുക അടച്ചില്ലെങ്കില്‍ ഭീഷണിയാണ് മറുപടി. തുക സ്വീകരിച്ച വ്യക്തിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയയ്ക്കുമെന്നാണു ഭീഷണി. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ പിന്നാലെ മോര്‍ഫ് ചെയ്‌ത ആശ്ലീല വീഡിയോയോ, ചിത്രമോ എത്തും. അപമാനം ഭയന്ന് പലരും ഇരട്ടിപ്പണം അടച്ചാലും രക്ഷയില്ല. ഭീഷണി വീണ്ടും തുടരും. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാജ വിലാസ മുണ്ടാക്കിയാണ് തട്ടിപ്പുസംഘം സിം കാർഡ് ഉപയോഗിക്കുന്നതെന്നും ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications