മൂന്നാറില്‍ മലയിടിഞ്ഞു: റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 70തോളം വിനോദ സഞ്ചാരി
മൂന്നാര്‍: പ്രളയകെടുതിയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. ശക്തമായ മഴയില്‍ മൂന്നാര്‍ പള്ളിവാസലില്‍ മലയിടിച്ചിലുണ്ടായതെ തുടര്‍ന്ന് സ്വകാര്യ റിസോര്‍ട്ടില്‍ അകപെട്ട് എഴുപതോളം വിനോദ സഞ്ചാരികള്‍. സുരക്ഷപാളിച്ചയാണ് വിദേശീയരടങ്ങുന്ന എഴുപതോളം ആളുകള്‍ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയതിന്റെ പ്രധാനകാരണമെന്നാണ് പ്രാഥമിക നിഗമനം.

മുമ്പ് പലഘട്ടങ്ങളിലായി സുരക്ഷിതമല്ലാത്ത പള്ളിവാസലിലെ ഈ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലികമായി കുറച്ചു ദിവസങ്ങള്‍മാത്രം പ്രവര്‍ത്തിക്കാതിരുന്നതിനുശേഷം വീണ്ടും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിലവില്‍ മഴശക്തമായതോടെ റിസോര്‍ട്ടില്‍ നിന്നും പുറംലോകത്തേക്കെത്തുന്നതിനുപോലും കഴിയാത്ത സാഹചര്യത്തില്‍ മലയിടിച്ചിലുണ്ടതാണ് നിലവില്‍ ആളുകള്‍ റിസോര്‍ട്ടിനുള്ളില്‍തന്നെ കുടുങ്ങി കിടക്കുന്നതിന്റെ പ്രധാനകാരണം.

റഷ്യ, സൗദി അറേബ്യ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 70തോളം ആളുകളാണ് റിസോര്‍ട്ടില്‍ അകപ്പെട്ടിരിക്കുന്നത്. നിലവില്‍ സൈന്യം രക്ഷപ്രവര്‍ത്തനം നടത്തി വരികയാണ്. വൈകിട്ടോടെ ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications