വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡ്: ഗതാഗതം പുനരാരംഭിക്കാന്‍ കഴിയാതെ നാലാം ദിവസം ജനജീവിതം നിശ്ചലം!
അടിമാലി: വെള്ളത്തൂവല്‍ ആനച്ചാല്‍ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ട് നാലുദിവസം പിന്നിടുന്നു. കാലവര്‍ഷകെടുതിയില്‍ റോഡ് പലയിടങ്ങളിലും ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ് കുത്തുപാറ, മുതുവാന്‍കുടി ചെങ്കുളം തുടിങ്ങിയ മേഖലകളിലെ ജനജീവിതം പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുപോലും പ്രധാന ടൗണുകളിലേക്കെത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഇവിടുത്തുക്കാര്‍ക്ക് കഴിയില്ല.

ബസുകള്‍ സര്‍വ്വീസ് പുനരാരംഭിച്ചാല്‍മാത്രമേ ഇവിടെനിന്നും വെള്ളത്തൂവല്‍, മൂന്നാര്‍, അടിമാലി എന്നീ മേഖലകളിലേക്ക് എത്തപെടാന്‍ സാധിക്കൂ. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാലയങ്ങളിലേക്ക് പോകാന്‍ റോഡ് ഗതാഗതയോഗ്യമാക്കിയാല്‍മാത്രമേ സാധിക്കുവെന്നും പൊതുമരാമത്ത്് വകുപ്പ് അടിയന്തരമായി റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.വെള്ളത്തൂവല്‍ മുതല്‍ ആനച്ചാല്‍വരെ പന്ത്രണ്ടു കിലോമീറ്റര്‍ വരുന്ന റോഡിന്റെ ഭൂരിഭാഗവും മണ്ണിടിച്ചിലില്‍ തകര്‍ന്ന അവസ്ഥയിലാണ്. മൂന്നാറിലേക്കെത്താനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒ്ന്നുമാണ് വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡ്.












Click it and Unblock the Notifications