ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയില്‍ നിശ്ചലമായി മൂന്നാര്‍: വിനോദ സഞ്ചാരമേഖലയ്ക്ക് വന്‍ തിരിച്ചടി! മൂന്ന് ദിവസമായി സഞ്ചാരികളില്ല!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: വിനോദ സഞ്ചാരികളേറെയെത്തുന്ന മൂന്നാര്‍ കനത്ത മഴയില്‍ നിശ്ചലമായിരിക്കുന്നു. സമീപ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതിനാലും അപകട സാധ്യത നിലനില്‍ക്കുന്നതിനാലും വിനോദസഞ്ചാരികള്‍ എത്താത്തത് മൂന്നാറിനെ ദിവസങ്ങളോളമായി നിശ്ചലാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. മണ്‍സൂണ്‍ ടൂറിസം ആസ്വധിക്കാനായി എത്തുന്നവരുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

വിനോദ സഞ്ചാര മേഖലകള്‍ക്കു പുറമെ തോട്ടം മേഖലയും നിശ്ചലമായിരിക്കുകയാണ്. ദിനംപ്രതി ആയിര കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന മൂന്നാര്‍,ചെങ്കുളം, മറയൂര്‍, ടോപ്‌സ്റ്റേഷന്‍, മാട്ടുപെട്ടി, രാജമല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം ശ്യൂന്യമായ അവസ്ഥയിലാണ്. കുറിഞ്ഞി വര്‍ഷമായ ഈ കൊല്ലം പത്തു ലക്ഷത്തോളം വിനോദ സഞ്ചാരികളെങ്കിലും ജില്ലയില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഡി റ്റി പി സി.

munnar11-

എന്നാല്‍ ചിലയിടങ്ങളില്‍ കുറിഞ്ഞി പൂത്തു തുടങ്ങിയെങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും താളം തെറ്റിയത് കുറിഞ്ഞി സീസണിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു. മൂന്നാറിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി കാല്‍നട യാത്ര പോലും സാധിക്കാത്ത വിധത്തിലായി. ഇക്കാനഗറില്‍ കൈത്തോട് കരകവിഞ്ഞ് പ്രദേശം ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാതയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ ഭീതിയും ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ മൂന്നാറിലേക്ക് വരാന്‍ മടിക്കുന്നതും മൂന്നാറിന്റെ നിശ്ചലാവസ്ഥക്ക് കാരണമായിട്ടുണ്ട്.

Idukki
English summary
Idukki Local News munnar trapped in monsoon rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X