കൈകുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മൂന്നാഴ്ചകള്‍ക്ക് ശേഷം....
ഇടുക്കി: മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശി ശിവരഞ്ജിനിയുടെ മൃതദേഹമാണ് ഹെഡ്വവര്‍ക്സ ജലാശയത്തില്‍ നിന്ന് കണ്ടൈത്തിയത്. എന്നാല്‍ കുട്ടിയുടെയും യുവതിയെ രക്ഷിക്കാനായി ചാടിയ ഭര്‍ത്താവ് വിഷ്ണുവിന്റെയും ഇവരുടെ കുട്ടിയുടെയും മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
മൂന്നാഴ്ച മുമ്പാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിഷ്ണുവുമായി വഴക്കിട്ട ഭാര്യ ശിവരഞ്ജിനി കുട്ടിയുമായി വീടിന് സമീപത്തെ പെരിയവാര ആറ്റില്‍ ചാടുകയായത് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് വിഷ്ണുവും അപകടത്തില്‍പ്പെട്ടത്. കാലവര്‍ഷത്തില്‍ പെയ്ത കനത്ത മഴയില്‍ ആറ്റില്‍ നീരൊഴുക്ക് ശക്തമായത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മൃതദേഹം പഴയ മൂന്നാറിലെ ജലാശയത്തില്‍ പൊങ്ങിയെങ്കിലും പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം മുതിരപ്പുഴയാറ്റില്‍ നിന്നും ആറ്റുകാട്ടിലേക്ക് ഒഴികിപോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ശിവരഞ്ജിനിയുടെ മൃതദേഹം ജലാശയത്തില്‍ പൊങ്ങുന്നത്. മൂന്നാര്‍ പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോയി.












Click it and Unblock the Notifications