ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴുത്തിൽ കടിക്കാനായിരുന്നു ശ്രമം, കയ്യിൽ കടിച്ച് കുടഞ്ഞു... പുലിയെ കൊന്ന ഗോപാലന് പറയാനുള്ളത്

Google Oneindia Malayalam News

ഇടുക്കി: ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പുലി ആക്രമിച്ചതോടെയാണ് കൈയിലുണ്ടായിരുന്ന വാക്കത്തി പുലിക്ക് നേരേ വീശിയതെന്നും ഗോപാലന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഇടുക്കി മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ പ്രദേശവാസിയായ ഗോപാലന്‍ വെട്ടിക്കൊന്നത്.

ആക്രമണത്തിനിടെ പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.വീടിന് സമീപത്തെ പറമ്പിലെ വഴിയിലൂടെ നടന്നുപോകുന്നതിനിടെയാണ് പുലി ആക്രമിച്ചതെന്നാണ് ഗോപാലന്‍ പറയുന്നത്. ''പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തിയുടെ കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശിയത്.

1

വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്'', ഗോപാലന്‍ പറഞ്ഞു.കഴുത്തിൽ കടിക്കാനായിരുന്നു ശ്രമം. അത് നടക്കാതെ വന്നപ്പോൾ ഇടത് കൈയിൽ കടിച്ചു. പിന്നാലെ ശരീരത്ത് മാന്തി,തുടർന്നാണ് വാക്കെത്തി എടുത്ത് വീശേണ്ടി വന്നത്. ഇല്ലാരുന്നെങ്കിൽ പുലി എന്നെ കൊല്ലുമായിരുന്നു. ഗോപാലൻ പറയുന്നു.

കെ റെയിൽ കർണാടക വരെ നീട്ടണമെന്ന അവശ്യവുമായി കേരളം, അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്നാടുംകെ റെയിൽ കർണാടക വരെ നീട്ടണമെന്ന അവശ്യവുമായി കേരളം, അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്നാടും

2

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയും പുലി പ്രദേശത്തെ ആടുകളെ ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോപാലന് നേരേ ആക്രമണമുണ്ടായത്.

തലമുടി അമിതമായി കൊഴിയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ...

3

വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി ഗോപാലന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നു. ഇതോടെ പ്രാണരക്ഷാര്‍ഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു. ബഹളം കേട്ടതോട നാട്ടുകാരും ഓടിയെത്തി

4

ഗോപാലന്‍ വാക്കത്തി കൊണ്ട് വീശിയപ്പോള്‍ പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയുടെ ജഡം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.അതേസമയം ഗോപാലനെതിരെ കേസെടുക്കില്ലന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

Idukki
English summary
dukki-mankulam-native-gopalan-who-escaped-from-leopard-says-about-the-incident-he-is-under-treatmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X