ഗൃഹനാഥന്റെ മരണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്; പ്രതികള്‍ മനപൂര്‍വം വെടിവെച്ചത്, കാരണം..?
ഇടുക്കി: ഇടുക്കിയില്‍ വീട്ടില്‍ ഉറങ്ങി കിടന്ന ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതികള്‍ മനപൂര്‍വം കൊല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ ആണ് കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. ഇതോടെ വന്യമൃഗ വേട്ട സംഘങ്ങളെ കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

ഇവര്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിന് നേരെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിക്ക് കൊള്ളുകയായിരുന്നു എന്നുമായിരുന്നു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് പ്രതികള്‍ ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് വ്യക്തമായത്. പ്രതികളില്‍ ഒരാളായ ബിനു ചാരായ കേസില്‍ എക്‌സെസിന്റെ പിടിയിലായിരുന്നു.
സജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ബിനു ചാരായം വാറ്റിയത്. വാറ്റ് സംബന്ധിച്ച എക്‌സൈസിന് വിവരം നല്‍കിയത് സണ്ണിയാണ് എന്നായിരുന്നു പ്രതികള്‍ കരുതിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് സണ്ണിക്ക് നേരെ വെടിയുതിര്‍ത്തത്.












Click it and Unblock the Notifications