Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് പരിശോധനയ്ക്ക് എത്തിച്ച രോ​ഗി ആശുപത്രിയിൽ അക്രമാസക്തനായി, ഇറങ്ങിയോടി

നെടുങ്കണ്ടം താലുക്ക് ആളുപത്രിയിൽ പോലീസ് എത്തിച്ച രോ​ഗി അക്രമാസക്തനായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
അക്രമാസക്തനായ ഇയാൾ ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടകയും തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ചികിത്സ നൽകിയത്. അടിപിടിയിൽ പരിക്കേറ്റ ഇയാളെ പോലീസ് രാത്രി നെടുങ്കണ്ടം താലുക്ക് ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ എത്തിക്കുകയായിരുന്നു.

ഇയാൾ മദ്യലഹരിയിലായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തനാവുകയും ചെയ്തു. ഈ രീതിയിലാണെങ്കിൽ ചികിത്സിക്കാൻ ബുദ്ധിമുട്ട് ആവുമെന്നും യുവാവ് അക്രമിക്കാൻ സാധ്യത ഉണ്ടെന്നും ഡോക്ടർ പോലീസിനെ അറിയിച്ചു. ഇതിനിടെയാണ് പ്രതി ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയത്.

Idukki311

അടിപിടിയിൽ പരിക്കേറ്റയാളെയാണ് പോലീസ് രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ രീതിയിലാണെങ്കിൽ ചികിത്സിക്കാൻ ബുദ്ധിമുട്ടാകുമെന്നും യുവാവ് അക്രമിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പോലീസിനെ അറിയിച്ചു. എന്നാൽ, ഇതിനിടെ രോഗി ആശുപത്രിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലീസും കൂടി തിരഞ്ഞ് സമീപത്തെ കാട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

അത്യാഹിത വിഭാ​ഗത്തിൽ എത്തിച്ച്.കയ്യും കാലും കെട്ടിയ ശേഷമാണ് ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസം രാത്രി പ്രതി സുഹൃത്തുക്കളുമായി തർക്കം ഉണ്ടാക്കി, രണ്ട് വാഹനങ്ങൾ തകർത്തിരുന്നു. ഇതിന് പിന്നാലെ വാഹന ഉടമ ഇയാളെ കമ്പി കൊണ്ട് മർദ്ദിച്ചു. പരിക്കറ്റ ഇയാളെ പോലീസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴാണ് ഈ സംഭവം

കൊട്ടാരക്കരയിലേതിന് സമാനമായ സംഭവമാണ് നെടുങ്കണ്ടത്ത് സംഭവിച്ചത് എന്നാണ് ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞത്. രാത്രി പോലീസുകാരാണ് പ്രതിയെ കൊണ്ടുവന്നതെന്നും രക്തത്തിൽ കുളിച്ച അവസ്ഥയിലുള്ള ഇയാൾ വന്നപ്പോൾ തന്നെ ആക്രമണ സ്വഭാവത്തിൽ ആയിരുന്നുവെന്നും ഈ രീതിയിലാണെങ്കിൽ ചികിത്സിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പോലീസിനോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനിടെയാണ് അയാൾ ഓടിയതെന്നും പിന്നീട് പോലീസ് പിടികൂടി വീണ്ടും കാഷ്വാലിറ്റിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും അയാൾ അക്രമാസക്തൻ ആയിരുന്നുവെന്നും എല്ലാവരെയും ചീത്ത വിളിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കക താലുക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയിരുന്നു. ഡോ വന്ദനയെ ആണ് സന്ദീപ് എന്ന ആൾ കുത്തി കൊലപ്പെടുത്തിയത്. പുലർച്ചെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ഇയാൾ ഡോക്ടറെ കുത്തുകയായിരുന്നു.

സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. ക നത്ത പൊലീസ് സുരക്ഷയിൽ വീൽ ചെയറിലായിരുന്നു പ്രതിയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽ നിന്ന് ആംബുലൻസിൽ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പ്രതിയെ മാറ്റി. സന്ദീപിന് വേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജർ ആയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+