കോളേജുകൾ കുരുതികളമോ? എസ്എഫ്ഐ - കെഎസ് യു വീണ്ടും സംഘർഷം; മർദ്ദിച്ചെന്ന് പരാതിയുമായി കെ എസ് യു
ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിച്ചതായി പരാതി. കോളജ് തെരെഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്.
കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ കോളജ് തെരഞ്ഞെടുപ്പിന് ഇടയിൽ ആയിരുന്നു മർദ്ദനം നടന്നത്. തെരെഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് വിജയിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.

സമാനമായ സംഭവം ഇന്നലെ തിരുവനന്തപുരത്തും നടന്നിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ലോ കോളജ് സംഘർഷം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നാലെ ഇന്ന് കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നിരുന്നത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ് ചെയ്തത്.

ഇതിനിടെ, ലോ കോളജ് സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു നേതാവ് സഫ്ന രംഗത്ത് എത്തിയിരുന്നു. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് വ്യക്തമാക്കിയിരുന്നു. കെഎസ്‌യു നേതാവ് സഫ്നയുടെ വാക്കുകൾ ഇങ്ങനെ ;- ഇന്നലെ ആയിരുന്നു തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനം. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ആക്രമിച്ചത്.

ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തേപ്പ് പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തു. ഇതിന് മുൻപും എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ല'; - വനിതാ നേതാവ് വ്യക്തമാക്കി. സംഭവത്തിൽ വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് ഇന്ന് എടുത്തിരുന്നു. എട്ട് പേരും എസ് എഫ് ഐ പ്രവർത്തകരാണ്. അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്.

എന്നാൽ, എസ് .എഫ്. ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ. എസ്. യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നത്. ഇതിനിടെ സംഘർഷം ഹൈബി ഈഡൻ എം പി ലോക് സഭയിൽ ഉന്നയിച്ചു. എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു. എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ നടത്തിയത് ക്രൂരതയെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ ചൂണ്ടിക്കാട്ടി.
Recommended Video

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ല അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ക്രമ സമാധാനം തകർക്കുന്ന എസ് എഫ് ഐ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ തയാറാകണമെന്ന് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികളെ കണ്ടശേഷം ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തിൽ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്എഫ്ഐയെ അസ്വസ്ഥരാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications