'കുട്ടിയുടെ അച്ഛൻ വിവരിച്ചത് കേട്ട് മരവിച്ച് പോയി', വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ വീട്ടിൽ ചെന്നിത്തല
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തെ സഹായിക്കുമെന്ന് ചെന്നിത്തല ഉറപ്പ് നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ എല്ലാവിധ സഹായവും സുരക്ഷയും ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ മൃഗീയതക്ക് ഇരയായ ആറു വയസ്സു മാത്രം പ്രായമുള്ള കുട്ടിയുടെ ഭവനം സന്ദർശിച്ചു. ആ കുട്ടിയുടെ അച്ഛൻ ശ്രീ കണ്ണൻ ഈ സംഭവത്തെക്കുറിച്ച് വിവരിച്ചത് കേട്ട് ഞാൻ മരവിച്ച് നിന്നുപോയി. അവരെ ആശ്വസിപ്പിക്കുകയും അവരുടെ മകളെ ഈ നിലക്ക് എത്തിച്ച കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ഏറ്റവും കടുത്ത ശിക്ഷ വാങ്ങി കൊടുക്കുവാൻ ഞങ്ങൾ പ്രയത്നിക്കും എന്ന് വാക്ക് നൽകി.
Recommended Video
ആ പിഞ്ചു മകളേ പിച്ചിചീന്തി ഈ കുറ്റകൃത്യം ചെയ്ത കുറ്റവാളിയെ പാർട്ടിയുടെ അംഗത്വം നോക്കാതെ സർക്കാറും പൊലീസും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷയ്ക്ക് വിധേയനാക്കണം. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ സർക്കാർ എടുക്കുന്ന നടപടികൾ ആയിരിക്കും ഈ മകൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച നീതി. അതുപോലെ ഈ കുടുംബത്തിന് സർക്കാർ എല്ലാവിധ സഹായവും സുരക്ഷയും ലഭ്യമാക്കണം. ഇതു കൂടാതെ ഇവിടത്തെ തൊഴിലാളികൾ താമസിക്കുന്ന ഒറ്റ മുറി വീടുകൾ സർക്കാർ പരിഗണയിൽ പെടുത്തി അവർക്ക് ഭേദപ്പെട്ട താമസ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ അപേക്ഷിക്കുകയാണ്.












Click it and Unblock the Notifications