ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശിയപാത 49ല്‍ ചരക്കുവാഹന ഗതാഗതം പുനസ്ഥാപിക്കല്‍ വൈകും.. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

അടിമാലി: ദേശീയപാത 49 തില്‍ അറ്റക്കുറ്റ പണികള്‍ പുരോഗമിക്കുന്നതിനാല്‍ ചരക്കുവാഹന ഗതാഗതത്തിനേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ഇനിയും തുടരും. കാലവര്‍ഷത്തില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി അതിവേഗത്തില്‍ പണികള്‍ തീര്‍ക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്നാണ് പ്രദേശവാസികളും ചരക്കു വാഹന തൊഴിലാളികളും പറയുന്നത്.

ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

നാലുമാസത്തോളമായി വിവിധ ഇടങ്ങളില്‍ അറ്റക്കുറ്റ പണികള്‍ നടക്കുന്നത് ചൂണ്ടി കാണിച്ച് വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണെന്നും എന്നാല്‍ നിര്‍മ്മാണ ജോലികള്‍ ഒച്ചിഴയും വേഗത്തിലാണ് നടന്നു വരുന്നതെന്നും ചൂണ്ടികാട്ടി ദേശീയപാതിയില്‍ ഡ്രൈവേഴ്‌സ് യൂണിയനും നാട്ടുകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഉപരോധ സമരവും നടത്തി. നിലവില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ അധികമായി സഞ്ചരിച്ച് പാബ്ലവഴിയാണ് ചരക്കു വാഹനങ്ങള്‍ ഇടുക്കിയിലേക്ക് എത്തുന്നത്.

Cheeyappara

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വാളറക്കു സമീപം കലുങ്കിടിഞ്ഞ് താഴ്ന്നതും ഗതാഗത നിയന്ത്രണം തുടരുന്നതിനുള്ള കാരണമായി അധികൃതര്‍ പറയുന്നു. നിലവില്‍ ബസ് സര്‍വ്വീസ് ഈ റൂട്ടില്‍ നടത്തുന്നുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ യാത്രക്കാരെ ബസില്‍ നിന്നിറക്കി ഭാരം കുറച്ചതിനുശേഷമാണ് ബസുകള്‍ കടന്നു പോകുന്നത്. അതിവേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Idukki
English summary
Restoration of Good Freight Transport by National Highway 49 will be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X