Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസുകാരുടെ വിവരം എസ്ഡിപിഐക്കാര്‍ക്ക് ചോര്‍ത്തി; പൊലീസുദ്യോഗസ്ഥനെ പിരിച്ചുവിട്ടേക്കും

ഇടുക്കി: ആര്‍ എസ് എസുകാരുടെ വിവരങ്ങള്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി കെ അനസ് എന്ന ഉദ്യോഗസ്ഥനാണ് നടപടി നേരിടുന്നത്. അനസ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയതായി നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൊടുപുഴ ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇടുക്കി നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി എ ജി ലാല്‍ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക വിവര ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡി പി ഐക്ക് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം.

police 1

നേരത്തെ സാമൂഹിക മാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷം പരത്തിയെന്ന പേരില്‍ തൊടുപുഴയില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ആറോളം എസ് ഡി പി ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാണ് പ്രതികള്‍ അനസുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍ എസ് എസ് നേതാക്കളുടെ പേരും അഡ്രസും വാട്സ്ആപ്പ് വഴി പങ്കുവെച്ചെന്ന് കണ്ടെത്തുകയും ചെയ്തത്.

ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്നു അനസ് പി കെ. തൊടുപുഴയിലെ 150 ഓളം ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ അനസ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+