ഏഴ് വയസുള്ള കൊച്ചുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മുത്തച്ഛന് 73 വര്‍ഷം തടവ്
തൊടുപുഴ: ഇടുക്കിയില്‍ ഏഴ് വയസുള്ള കൊച്ചുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരനായ മുത്തച്ഛന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി ജി വര്‍ഗീസാണ് പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
2019ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജാതിക്ക ശേഖരിക്കാന്‍ പോയ കൊച്ചുമകനെ മുത്തച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കേസിന്റെ വിചാരണയ്ക്കിടെ കുട്ടിയുടെ പിതാവ് കൂറുമാറിയിരുന്നു. എന്നാലും കോടതി പ്രതിക്ക് പരാമാവധി ശിക്ഷ നല്‍കുയായിരുന്നു. വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്ക് 73 വര്‍ഷം തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. അഡ്വ. സനീഷാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.
കരുനാഗപ്പളളിയില്‍ വന്‍ ലഹരി വേട്ട: എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിൽ
കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും 6 ഗ്രാം എം.ഡി.എം.എയും ഒന്നേകാല്‍ കിലോ ഗഞ്ചാവും പോലീസ് കണ്ടെടുത്തു. ആഡംബര കാറില്‍ കറങ്ങി നടന്ന് ഗഞ്ചാവും മാരക ഇനത്തില്‍പ്പെട്ട ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എയും വില്‍പ്പന നടത്തിയ യുവാക്കളാണ് പിടിയിലായത്. ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില മുറിയില്‍ കത്തില്‍ തറയില്‍ പടിഞ്ഞാറ്റതില്‍ മുഹമ്മദ് ഷാന്‍ (33), കരുനാഗപ്പളളി പട. തെക്ക് മണ്ണാണിക്കല്‍ കിഴക്കതില്‍ ആദര്‍ശ് (23) എന്നിവരാണ് കരുനാഗപ്പളളി പോലീസ് പിടിയിലായത്.
അന്തര്‍ജില്ലാ മയക്ക്മരുന്ന് സംഘത്തിലെ കണ്ണികളായ ഇവര്‍ ആഡംബര കാറില്‍ നിരോധിത മയക്ക് മരുന്നുകളുമായി കച്ചവടത്തിന് എത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
പുതുതലമുറ ലഹരി പാര്‍ട്ടികളിലും വിരുന്നിലും ഉപയോഗിക്കുന്ന മാരക ഇനത്തില്‍പ്പെട്ട മയക്ക് മരുന്നായ എം.ഡി.എം.എ (Methylenedioxymethamphetamine) ബാംഗ്ലൂരില്‍ നിന്നുമാണ് ഇവര്‍ വില്‍പ്പനയ്ക്കായി എത്തിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്ക് കൈമാറാന്‍ എത്തിച്ച മയക്ക്മരുന്നാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പളളിയില്‍ ഇവര്‍ മയക്ക്മരുന്നുമായി എത്തിയതായി കൊല്ലം സിറ്റി പോലീസ് മേധാവി നാരായണന്‍. റ്റി ഐ.പി.എസിന് കിട്ടിയ രഹസ്യവിവരമാണ് ഇവര്‍ പിടിയിലാകാന്‍ ഇടയാക്കിയത്.
പിടികൂടിയ മയക്ക് മരുന്നുകള്‍ കരുനാഗപ്പളളിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിന് കൊണ്ട് വന്നതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ കരുനാഗപ്പളളി പോലീസിനേയും സിറ്റി സൈബര്‍ സെല്ലിനേയും സംയോജിപ്പിച്ച് നടത്തിയ ഓപ്പറേഷനാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജയശങ്കര്‍, അലോഷ്യസ് അലക്സാര്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, പ്രതാപന്‍, എസ്.സി.പി.ഒമാരായ രാജീവ്, അനില്‍കുമാര്‍ സി.പി.ഒ മാരായ ശ്രീകാന്ത്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ചിറ്റൂര്‍ മുറിയില്‍, രാജു ഭവനില്‍ കുമാരന്‍ മകന്‍ കൊച്ചനി എന്നുവിളിക്കുന്ന അനില്‍കുമാര്‍ (40) ആണ് പോലീസ് പിടിയിലായത്. വീട്ടില്‍ നിന്നും ആടിന് തീറ്റ തേടി പോയ പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി സമീപത്തുളള ഒഴിഞ്ഞ ഷെഡിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ചവറ, ഓച്ചിറ, തെക്കുഭാഗം പോലീസ് സ്റ്റേഷനുകളില്‍ 27 ഓളം ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് കൊച്ചനി. നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുളള ഇയാള്‍ കാപ്പ പ്രകാരം മൂന്ന് തവണ കരുതല്‍ തടങ്കിലിലും ഒരു തവണ കൊല്ലം ജില്ലയില്‍ നിന്നും നാടുകടത്തിയിട്ടുളളയാളുമാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും ബലാല്‍സംഗത്തിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ ചിറ്റൂരില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിബി.വി.എന്‍, ജോബ് അനില്‍, മദനന്‍ എ.എസ്.ഐ ഗോപാലകൃഷ്ണന്‍, എസ്സ്.സി.പി.ഒ നെല്‍സണ്‍, ശ്രീജിത്ത്, സി.പി.ഒ മാരായ അനു, സബീത എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications