പുലി കൊന്ന് തിന്നത് പശുവിനെ; കാണാതായ ആളെ കൊന്നത് അയാളാണോ?
പുലി കൊന്ന് തിന്നത് പശുവിനെ; കാണാതായ ആളെ കൊന്നത് അയാളാണോ?
ഇടുക്കി: ഇടുക്കി മൂന്നാറിൽ പകൽ സമയത്ത് പുലിയിറങ്ങി. തൊഴിലാളി ലയങ്ങൾക്ക് സമീപമാണ് പുലിയിറങ്ങിയത്. മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനി കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ ശനിയാഴ്ച പകൽ ഉച്ചയ്ക്കാണ് സംഭവം അടങ്ങേറിയത്. തേയില തോട്ടത്തിൽ നിന്നാണ് പുലി നടന്നെത്തിയത്. തേയില തോട്ടത്തിൽ രണ്ട് ലയങ്ങൾക്ക് നടുവിലെ മുറ്റത്ത് കൂടിയാണ് പുലി കടന്ന് പോയത്. ഇതോടെ പുലിയ കണ്ട ആളുകൾ ഭയന്ന് വീടുകളിൽ കയറി വാതിലടച്ചു. ഉത്തരേന്ത്യക്കാരായ തൊഴിലാളി കുടുംബങ്ങളാണ് ഈ പരിസരത്ത് കൂടുതൽ ഉളളത്.

തേയിലത്തോട്ടത്തിലൂടെ നടന്ന് നീങ്ങിയ പുലി എത്തിയത് സമീപത്തെ വെസ്റ്റ് ഡിവിഷനിൽ. പുലി സംഭവ സ്ഥലത്ത് മൈതാനത്ത് മേഞ്ഞു നടന്ന പശുവിനെ ആക്രമിച്ച് കൊന്നു. ഇതിന് ശേഷം പുലി പിടഞ്ഞ് വീണ പശുവിന്റ പാതി ശരീരം ഭക്ഷിക്കുകയും ചെയ്തു. തോട്ടം തൊഴിലാളിയായ പളനി സ്വാമിയുടെ ഉടമസ്ഥതയിലുളള പശുവിനെയാണ് പുലി കൊന്ന് തിന്നത്. ഇതിന് മുൻപും കടലാർ എസ്റ്റേറ്റിൽ പുലിയുടെ സാന്നിധ്യം പല തവണ ഉണ്ടായിട്ടുണ്ട്. സ്ഥലത്ത് രണ്ട് പേരെ കാണാതായത് പുലിയുടെ ആക്രമണം മൂലമാണെന്ന് സംശയമുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.
കഴിഞ്ഞ 10 വർഷം മുൻപ് ഈ സ്ഥലത്തെ ഒരു വയോധികയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വനത്തിൽ ഇവരുടെ വസ്ത്രാ അവശ്ഷ്ടങ്ങൾ അടക്കം കണ്ടെത്തുകയും ചെയ്തിരുന്നു. സമാനമായ സംഭവം 6 മാസം മുൻപ് തോട്ടം തൊഴിലാളിയായ ധനശേഖറിനും ഉണ്ടായതായി വിവരങ്ങൾ. ഇയാളെ ജോലിക്കിടെ കാണാതായതും ഇതേ ഡിവിഷനിലായിരുന്നു. ധന ശേഖറിനെ പുലി പിടിച്ചതാവാമെന്ന് അന്ന് ഉണ്ടായിരുന്ന തോട്ടം തൊഴിലാളികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസും വനപാലകരും തൊഴിലാളികളും ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും ധനശേഖറിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, ജനവാസ മേഖലയായ മുല്ലയാറിൽ 3 മാസങ്ങൾക്ക് മുൻപ് പുലിയിറങ്ങിയിരുന്നു. കുമളി - കോട്ടയം റൂട്ടിൽ അറുപത്തിയഞ്ചാം മൈലിൽ നിന്ന് മുല്ലയാർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് അന്ന് പുലിയിറങ്ങിയത്. എസ്റ്റേറ്റിലേക്ക് വളവുമായി പോകുന്ന വഴി പിക്കപ് വാനിന്റെ ഡ്രൈവർ റോബിനും വാഹനത്തിലുണ്ടായിരുന്നവരും പുലിയെ വ്യക്തമായി കണ്ടിരുന്നു. ഇത് ഓടി മറയുന്നതിന്റെ ദൃശ്യങ്ങളും ഇവർ മൊബൈലിൽ പകർത്തി. കഴിഞ്ഞ വർഷവും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടിയിരുന്നതായും വാർത്തകൾ ഉണ്ട്.
വനം വകുപ്പ് പരിശോധന നടത്തി. പെരിയാർ വന്യജീവി സങ്കേതത്തോടു ചേർന്നു കിടക്കുന്ന ഏലത്തോട്ടങ്ങൾ കടന്നാണു പുലി ജനവാസ മേഖലയിലെത്തിയത്. ഒട്ടേറെ വീടുകളുള്ള ഈ പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ എട്ടേക്കറോളം സ്ഥലം കാടുകയറിക്കിടക്കുകയാണ്. 10 വർഷത്തിലേറെയായി കാടുവെട്ടിയിട്ടില്ല. ഈ സ്ഥലം വന്യമൃഗങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ സന്തോഷ് ഒരാഴ്ച മുൻപ് ഈ ഭാഗത്തു കടുവയെ കണ്ടിരുന്നു. 2 ദിവസം മുൻപ് കാർ യാത്രക്കാർ 2 കരടികളെയും കണ്ടു.












Click it and Unblock the Notifications