ഇടുക്കിയിലെ വോട്ടര്‍മാര്‍ കണ്‍ഫ്യൂഷനില്‍; മുന്നണി മാറി, മാറ്റമില്ലാതെ സ്ഥാനാര്‍ഥികള്‍... ഇത്തവണ ആര്‍ക്ക്
തൊടുപുഴ: ഇടുക്കി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണ കണ്‍ഫ്യൂഷനിലാണ്. മുന്നണികള്‍ മാറി പഴയ സ്ഥാനാര്‍ഥികള്‍ തന്നെ ജനനിധി തേടുമ്പോള്‍ ആര്‍ക്ക് വോട്ട് ചെയ്യും. 20 വര്‍ഷമായി ഇടുക്കി മണ്ഡലം റോഷി അഗസ്റ്റിനെയാണ് തിരഞ്ഞെടുത്തയച്ചിട്ടുള്ളത്. അന്ന് റോഷി യുഡിഎഫിലായിരുന്നു. എന്നാല്‍ ഇന്ന് റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിനൊപ്പമാണ്. വീണ്ടും മല്‍സരിക്കുകയും ചെയ്യുന്നു. 2016ല്‍ എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടിയ ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിന് വേണ്ടിയാണ് ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മുന്നണിയോടാണോ അതോ സ്ഥാനാര്‍ഥിയോടാണോ ഇടുക്കിക്കാര്‍ക്ക് താല്‍പ്പര്യം എന്ന് മനസിലാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

നാല് തവണ തന്നെ ജയിപ്പിച്ച മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന് റോഷി അഗസ്റ്റിന്‍ കരുതുന്നു. എന്നാല്‍ കോണ്‍ണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള ഇടുക്കി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന്റെ പിന്തുണയോടെ ഫ്രാന്‍സിസ് ജോര്‍ജ് ജനവിധി തേടുന്നത് ജയിക്കുമെന്ന ഉറപ്പുള്ളത് കൊണ്ടാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം നിന്നപ്പോഴൊക്കെ യുഡിഎഫിനെ പുല്‍കിയ മണ്ഡലമാണ് ഇടുക്കി. എന്നാല്‍ കേരള കോണ്‍ഗ്രസ് ഇടത്തോട്ട് മാറിയതിന്റെ ഫലം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നതായിരുന്നു കാഴ്ച. ഈ ആത്മവിശ്വാസമാണ് റോഷി അഗസ്റ്റിന് ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം.
കേരള കോണ്‍ഗ്രസ് ഇന്ന് രണ്ടു തട്ടിലാണ്. ഒരു വിഭാഗം വോട്ടുകള്‍ നഷ്ടമാകുമെന്ന് റോഷി അഗസ്റ്റിന് ഉറപ്പാണ്. എന്നാല്‍ ഇങ്ങനെ നഷ്ടപ്പെടുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ വോട്ട് കൊണ്ടു മറികടക്കാമെന്ന് കേരള കോണ്‍ഗ്രസ് കരുതുന്നു. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 10 തിരഞ്ഞെടുപ്പില്‍ ഒമ്പത് തവണയും യുഡിഎഫ് ആണ് ജയിച്ചിട്ടുള്ളത്. ഇത്തവണ പതിവ് തെറ്റിക്കുമോ എന്ന് കണ്ടറിയണം. 1996ല്‍ സുലൈമാന്‍ റാവുത്തറിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചിരുന്നു. എന്നാല്‍ റാവുത്തര്‍ പിന്നീട് കോണ്‍ഗ്രസിനൊപ്പം എത്തുന്നതിനും മണ്ഡലവാസികള്‍ സാക്ഷിയായി.
Recommended Video
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
2016ലേത് പോലെ ഇത്തവണയും എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധിതേടുന്നത് ബിഡിജെഎസാണ്. അഡ്വ. സംഗീത വിശ്വനാഥനാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27403 വോട്ടാണ് എന്‍ഡിഎക്ക് ലഭിച്ചത്. ഇത്തവണ വോട്ട് കൂട്ടുകയാണ് സംഗീതയുടെ ലക്ഷ്യം.












Click it and Unblock the Notifications