ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്, പഞ്ചായത്ത് പ്രസിഡന്റായി 22കാരി

Google Oneindia Malayalam News

കട്ടപ്പന: ഇടുക്കിയിലെ അടിമാലി പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. ഒരു വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് ഭരണം വീണ്ടും നേടുന്നത്. എല്‍ഡിഎഫില്‍ നിന്ന് രാജിവെച്ചെത്തിയവരുടെ പിന്തുണയോടെയാണ് ഈ നേട്ടം. സിപിഐ നിന്ന് രാജിവെച്ച് എത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം നേടിയത്. നേരത്തെ എല്‍ഡിഎഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. 22കാരി സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇവരാണ് സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയത്.

ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെ

1

സനി സജി ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. മുസ്ലീം ലീഗിലെ കെഎസ് സിയാദാണ് വൈസ് പ്രസിഡന്റ്. അതേസമയം പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് ഇതോടെ 11 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. 21 പേര്‍ അടങ്ങുന്നതാണ് ഭരണസമിതി. എല്‍ഡിഎഫില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫിലെ ഷിജി ബാബുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ രഞ്ജിതയും മത്സരിച്ചു. സിപിഎമ്മിന്റെ ഷേര്‍ളി മാത്യുവായിരുന്നു നേരത്തെ അടിമാലി പഞ്ചായത്ത് പ്രസിഡന്റ്. പതിനൊന്ന് അംഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിനുണ്ടായിരുന്നു. യുഡിഎഫ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് ഭരണം തെറിച്ചത്.

പഞ്ചായത്തിലെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും ഏകാധിപത്യപരമായ ഭരണമാണെന്നും ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. മെയ് 23ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സനിതാ സജിയും ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന സ്വതന്ത്രന്‍ വിടി സന്തോഷും യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാവുകയായിരുന്നു. നാടകീയ നിമിഷങ്ങളായിരുന്നു പഞ്ചായത്തില്‍ ആ സമയം നടന്നത്. പ്രമേയത്തെ അനുകൂലിക്കുന്നവരെ ഒരു കൂട്ടര്‍ തടയുമെന്ന അഭ്യൂഹം വരെ ആ സമയത്തുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പഞ്ചായത്ത് ഓഫീസിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന യുഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കുന്ന മറ്റ് രണ്ട് അംഗങ്ങളും ബാക്കിയുള്ളവരെ കാത്തിരിക്കുകയായിരുന്നു. സനിതാ സജി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇവര്‍ മന്നാംകാല വാര്‍ഡില്‍ നിന്നാണ് സിപിഐ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. പാര്‍ട്ടിയുമായി ഇവര്‍ കുറച്ച് കാലമായി അകന്ന് നില്‍ക്കുകയായിരുന്നു. യുഡിഎഫ് സനിതയുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് കൂടെ കൂട്ടിയത്. സ്വതന്ത്രനെയും ചാക്കിട്ട് പിടിച്ചു. അംഗങ്ങളെല്ലാം പഞ്ചായത്തിന്റെ പിന്‍വാതിലിലൂടെ പുലര്‍ച്ചെ തന്നെ എത്തിയത് അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. അതേസമയം ഇടതുമുന്നണി അംഗങ്ങള്‍ അവിശ്വാസത്തില്‍ പങ്കെടുത്തില്ല.

ഗുജറാത്തില്‍ മഹാരാഷ്ട്ര മോഡലിറക്കും.... കെജ്രിവാളിന്റെ ലക്ഷ്യം ബിജെപിയല്ല, പ്ലാന്‍ ഇതാണ്ഗുജറാത്തില്‍ മഹാരാഷ്ട്ര മോഡലിറക്കും.... കെജ്രിവാളിന്റെ ലക്ഷ്യം ബിജെപിയല്ല, പ്ലാന്‍ ഇതാണ്

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

Idukki
English summary
udf gets adimaly panchayat rule after one year, cpi rebel becomes panchayat president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X