വണ്ടിപ്പെരിയാർ കേസ്: മൃതദേഹം ആദ്യം ഏറ്റുവാങ്ങിയതും അർജുൻ; തുടക്കം മുതൽ നാട്ടുകാരെ കബളിപ്പിച്ചത് ഇങ്ങനെ...
പൊലീസിന്റെ കൃത്യമായ ഇടപ്പെടലും നിരീക്ഷണവമാണ് കൃത്യം പുറത്തുകൊണ്ടുവന്നത്
പീരുമേട്: ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ മൃതദേഹം ആദ്യം ഏറ്റുവാങ്ങിയതും പ്രതി അർജുനാണെന്ന് കുടുംബം. ജൂൺ 30നാണ് വീടിനുള്ളിൽ ആറുവയസുകാരിയെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. എന്നാൽ പൊലീസിന്റെ കൃത്യമായ ഇടപ്പെടലും നിരീക്ഷണവമാണ് കൃത്യം പുറത്തുകൊണ്ടുവന്നത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

വീട്ടുകാർക്കും നാട്ടുകാർക്കും ഒന്നും സംശയമില്ലാത്ത രീതിയിലായിരുന്നു ആ ദിവസങ്ങളിലെല്ലാം പ്രതി അർജുന്റെ പെരുമാറ്റം. ഇതിന് ഇവർ എടുത്ത് പറയുന്നത് ജീവനറ്റ ശരീരം കണ്ടെത്തിയ ഉടൻ ഓടിയെത്തി പ്രാധമിക ശുശ്രൂഷ നൽകാനുൾപ്പടെ അർജുൻ കാണിച്ച തിടുക്കമാണ്. സംഭവം ഇങ്ങനെ...

കുളിപ്പിക്കാനായി അമ്മൂമ്മയാണ് കുട്ടിയെ ആദ്യം തിരയാൻ തുടങ്ങിയത്. ലയമയതിനാൽ അടുത്തുള്ള വീടുകളിൽ പോയി കളിക്കുന്ന പതിവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകളായി ആരും കുട്ടിയെ കണ്ടില്ലെന്നാണ് പറഞ്ഞത്. ഇതോടെയാണ് അടച്ചിട്ടിരിക്കുന്ന പൂജമുറിയിൽകൂടി നോക്കിയത്. ഇത് അകത്ത് നിന്ന് കുറ്റി ഇട്ടിരുന്ന നിലയിലായിരുന്നു.

കത്തി ഉപയോഗിച്ച് പൂജമുറി കുത്തി തുറന്നപ്പോഴാണ് മനസ് തകരുന്ന കാഴ്ച ബന്ധുക്കൾ കാണുന്നത്. ഒരു കാൽ നിലത്തും ഒന്ന് കട്ടിലിലുമായാണ് തൂങ്ങികിടന്നിരുന്ന കുഞ്ഞിനെ കണുന്നത്. ഇതോടെ അലമുറയിട്ട് കരഞ്ഞ ബന്ധുക്കളുടെ ശബ്ദം കേട്ട് ആദ്യം ഓടി വന്നവരിൽ അർജുനുമുണ്ടായിരുന്നു. ജീവനറ്റ കുഞ്ഞിന്റെ ശരീരം ആദ്യം ഏറ്റുവാങ്ങി അനക്കമുണ്ടോയെന്ന് കുലുക്കി നോക്കിയതും അടുത്തുള്ള നഴ്സിന്റെ വീട്ടിലേക്ക് ഓടിയതും അർജുൻ തന്നെ.

പിന്നീട് അർജുന്റെ പിതാവ് ഓടിവന്ന് കുഞ്ഞിനെയും എടുത്തുകൊണ്ട് ആശുപത്രിയിൽ പോവുകയായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. പിന്നീട് സംസ്കാര ചടങ്ങുകൾക്കായി പടുത വലിച്ചുകെട്ടാനും വീട്ടിലെ കാര്യങ്ങൾക്ക് ഓടിയതുമെല്ലാം അർജുനായിരുന്നു. തമിഴ്നാട്ടിൽ നിന്നടക്കം വന്ന ബന്ധുക്കൾക്ക് ഭക്ഷണവും വെള്ളവുമെല്ലാം ഒരുക്കാൻ മുന്നിൽ നിന്നതും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായിരുന്ന അർജുനായിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദിവസവും അർജുൻ പതിവുപോലെ 50 രൂപയ്ക്ക് മിഠായി വാങ്ങിയാണ് പോയതെന്ന് സമീപത്തെ കടക്കാരനും വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മൂന്ന് വയസ് മുതൽ കുട്ടിയെ ഇയാൾ മിഠായി കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് അർജുൻ തന്നെ സമ്മതിച്ചു.

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതാണെന്നാണ് തുടക്കത്തിൽ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് സംഭവത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്. ബന്ധുക്കളടക്കം കുട്ടിയുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്ത് തന്നെയായാലും ഇത്തരം ഇടപ്പെടലുകളെല്ലാം അവഗണിച്ച് പോസ്റ്റ്മോർട്ടവുമായി മുന്നോട്ട് പോയ പൊലീസ് നടപടിയാണ് സംഭവത്തിന്റെ ചുരുൾ അഴിക്കുന്നത്. അപകട മരണമെന്ന് കരുതിയത് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് കണ്ടെത്തി.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications