• search

വെന്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുന്ന വിശാഖയെ നമുക്ക് സഹായിക്കാം

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  'അവളുടെ പുസ്തകങ്ങൾ പൊടിപിടിച്ച് ഒരു ആ മൂലയിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ്. അവള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്... തന്‍റെ പുസ്തകങ്ങളും ഷെല്‍ഫും എല്ലാം ഇങ്ങനെ അലങ്കോമാക്കി ഇട്ടതില്‍ എന്നോട് ദേഷ്യപ്പെടാനും, അവ മനോഹരമായി ഒതുക്കിവക്കാനും. അവളുടെ പുസ്തകങ്ങൾ, അവളുടെ ഇഷ്ടപ്പെട്ട ബാഗ്; ഇതൊന്നും ഒരിക്കലും അവൾ അവഗണിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ എല്ലാം അലങ്കോലമായി കിടക്കുന്നു. എല്ലാ രാത്രിയിലും അവൾ കിടന്നിരുന്ന ഒഴിഞ്ഞ കിടക്കയിൽ കിടക്കുമ്പോൾ അവളെക്കുറിച്ചുള്ള സന്തോഷകരമായ ഓർമ്മകൾ എന്നിലേക്ക് വരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ തൊട്ട് മുൻപത്തെ ദിവസം,പുസ്തകങ്ങളിൽ മുഴുകി അവൾ ഇരിക്കുന്നത് ഞാൻ ഓർമ്മിക്കുന്നു. പുറത്തെ പച്ചിലച്ചാർത്തുകളെ നോക്കിക്കൊണ്ട് ജനാലയ്ക്കരികിൽ പുസ്തകവും കൈയിൽ പിടിച്ചുകൊണ്ട് അവൾ എല്ലായ്‌പ്പോഴും ഇരിക്കുക പതിവായിരുന്നു.'

  Vishaka

  'അടുത്ത ദിവസം അവൾ വരുമല്ലോ എന്ന പ്രതീക്ഷയിൽ എല്ലാ ദിവസവും രാവിലെ ഞാൻ അവളുടെ കിടക്ക ശരിയാക്കാറുണ്ട്. അതെനിക്ക് മനസ്സിന് കുറച്ച് ആശ്വാസം നൽകാറുണ്ട്. വിശാഖയുടെ ഇളയ സഹോദരൻ അവളെക്കുറിച്ച് ചോദിക്കുമ്പോൾ ഉത്തരം പറയുവാൻ വേണ്ടുന്ന മാനസികാരോഗ്യം എനിക്കില്ല. അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ അന്നുമുതൽ അവളുടെ അനിയന്‍ ഉറങ്ങാന്‍ പോലും തയ്യാറാകുന്നില്ല. ഒറ്റയ്ക്ക് മുറിയിൽ കിടക്കാൻ അവന് ഭയമാണ്. അവന്റെ സഹോദരിയെപ്പറ്റിയും ജീവനുവേണ്ടി അവൾ കഷ്ടപ്പെടുന്നതിനെയും എങ്ങനെയാണ് ഞാൻ അവനോട് പറയുക? അടുത്ത ദിവസം രാവിലെ സഹോദരിയെ കാണാനാകും എന്ന് അവന്റെ അച്ഛൻ അവനെ ആശ്വസിപ്പിക്കും.'

  'ഞങ്ങൾ കള്ളം പറയുകയാണെന്ന് മനസ്സിലായതുകാരണം കുറ്റപ്പെടുത്തുന്നതുപോലെ അവൻ ഞങ്ങളെ നോക്കാൻ തുടങ്ങിയിരിക്കുന്നു. സഹോദരിയെ കാണാൻ അവൻ അതിയായി ആഗ്രഹിക്കുന്നു. പക്ഷേ അവന്റെ സഹോദരിയുടെ അവസ്ഥയെക്കുറിച്ച് എങ്ങനെയാണ് ഞങ്ങൾ അവനോട് പറയുക? യാഥാർത്ഥ്യത്തെ കൈാര്യം ചെയ്യുവാൻ വേണ്ടുന്ന പ്രായം അവന് ആയിട്ടില്ല. യന്ത്രത്തിന്റെ സഹായത്തോടെ അവൾ ജീവിക്കുന്നത് കാണുവാൻ അവന് കഴിയില്ല...' വിശാഖയുടെ സഹോദരി പറഞ്ഞു.

  Vishaka

  സ്‌കൂളിൽനിന്ന് അത്തരത്തില്‍ ഒരു വിളി ഉണ്ടാകുമെന്ന് അവളുടെ രക്ഷിതാക്കൾ ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ ദിവസം തികച്ചും വ്യത്യസ്തമായിരുന്നു. സ്കൂള്‍ അധികൃതര്‍ ചെല്ലാൻ ആവശ്യപ്പെടുമ്പോൾ വിശാഖയുടെ രക്ഷിതാക്കളെ സംബന്ധിച്ച് അത് അവരുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളായിരുന്നു.

  വിശാഖ കിടക്കയിൽ കിടക്കുകയായിരുന്നു. അവൾ ആകെ വിളറിയും, ക്ഷീണിതയായും കാണപ്പെട്ടു, മാത്രമല്ല പനികാരണം അവൾ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

  'അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പിന്നെ ഞങ്ങൾ ഒട്ടും താമസിച്ചില്ല. ഡങ്കിപ്പനി ബാധിച്ചതുകാരണം മുൻപ് രണ്ട് പ്രാവശ്യം അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഡങ്കുവിന്റെ ആക്രമണങ്ങൾ അവളുടെ വൃക്കകളെയും, കരളിനെയും, ശ്വാസകോശങ്ങളെയും അങ്ങേയറ്റം ദുർബലപ്പെടുത്തുകയും അവയുടെ പ്രവർത്തനക്ഷമതയെ ചോർത്തിക്കളയുകയും ചെയ്തു.', സജ്ജീവ് (വിശാഖയുടെ അച്ഛൻ) പറയുന്നു.

  അവൾ തന്റെ സ്വന്തം മുറിയിൽ ഒന്ന് ഉറങ്ങിയിട്ട് ഇപ്പോൾ 12 ദിവസം കഴിഞ്ഞിരിക്കുന്നു. ആശുപത്രിയിലെ അവളുടെ കിടക്ക സ്ഥിരമായിരിക്കുന്നത് പോലെ...

  വിവിധ അവയവങ്ങൾ തകരാറിലാണെന്ന് ഡോക്ടർമാർ രോഗനിർണ്ണയം ചെയ്തു. അവളുടെ വൃക്കകളും, ശ്വാസകോശങ്ങളും, കരളും ഇതിനോടകം കീഴടങ്ങിക്കഴിഞ്ഞു. അവളുടെ ദാരുണമായ രോഗാവസ്ഥ കാരണം, പ്രവേശിപ്പിച്ചതിന്റെ അന്നുതൊട്ടേ അവൾ വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിഞ്ഞുപോകുന്നത്.

  ഇതുവരെയുണ്ടായ ചികിത്സ ചെലവുകളെ നേരിടുന്നതിനും അവളുടെ ജീവനുവേണ്ടിയുള്ള ശ്രമത്തിനുമായി രക്ഷിതാക്കൾ 5,00,000 രൂപയോളം ഇതിനോടകം സംഘടിപ്പിക്കുകയും കടംവാങ്ങുകയും ചെയ്തു. റോഡ് ഗതാഗത വകുപ്പിൽ കേവലം 7,000 രൂപ വരുമാനത്തിന് ഒരു ഏജന്റായിട്ടാണ് അവളുടെ അച്ചൻ ജോലിനോക്കുന്നത്. ഇനി വേണ്ടിവരുന്ന 7,00,000 രൂപ സ്വരുക്കൂട്ടുവാൻ ആ കുടുംബം ആകെ കഷ്ടപ്പെടുകയാണ്.

  Vishaka

  വിശാഖയെ രക്ഷിക്കുവാനുള്ള അവസാനത്തെ പ്രതീക്ഷയെന്ന നിലയിൽ ആ കുടുംബം ഇപ്പോൾ പൊതുജനങ്ങളിൽനിന്നും സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. തങ്ങളുടെ മകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കിടയിൽ അവളെ രക്ഷിക്കാനാകും എന്ന പ്രതീക്ഷയിൽ വിശാഖയുടെ രക്ഷിതാക്കൾ നിങ്ങളുടെ സഹായം ആരായുകയാണ്. 'ജീവിക്കുവാനുള്ള രണ്ടാമതൊരു അവസരത്തിന് എന്റെ മകൾക്ക് യോഗ്യതയുണ്ട്', അവളുടെ അച്ഛൻ പറയുന്നു.

  വായനക്കാരോട് എന്റെ വിനീതമായ അഭ്യർത്ഥന ...

  നമ്മളെല്ലാവരും മനുഷ്യരാണ്, സഹായം ആവശ്യമുള്ളവരെ നാം എപ്പോഴും സഹായിക്കണം. വിശാഖ, സജ്ജീവിന്റെ മാത്രം മകളല്ല, അവൾ നമ്മുടെയുംകൂടി മകളാണ്, അതിനാൽ അവശേഷിക്കുന്ന തുക സ്വരുക്കൂട്ടുന്ന കാര്യത്തിൽ നമുക്ക് കഴിയാവുന്നതിന്റെ പരമാവധി ചെയ്യണം. മനുഷ്യരുടേതായ എല്ലാ സ്‌നേഹത്തോടും വികാരവിചാരങ്ങളോടും ഈ വലിയ കാര്യത്തിനുവേണ്ടി സംഭാവന ചെയ്യുവാൻ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

  അവളെ സഹായിക്കുവാനുള്ള നിങ്ങളുടെ ഓരോ ചെറിയ നീക്കവും മനുഷ്യത്വപരമായ ഒരു ഇടപെടല്‍ ആയിരിക്കും. ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുംതന്നെയില്ല. നമ്മുടെ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർ തയ്യാറാണെങ്കിൽ, പണവും അവൾക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങളും നമ്മൾ നൽകേണ്ട സമയമാണ്. വിശാഖയോടുള്ള സ്‌നേഹത്തിനായും അവൾക്ക് ആവശ്യമായ വൈദ്യചികിത്സയ്ക്കായും നമുക്ക് കൈകൾ കോർത്തുപിടിച്ചുകൊണ്ട് കഴിയുന്നിടത്തോളം ധനസഹായം പങ്കുവയ്ക്കാം. നല്ല ആരോഗ്യത്തോടെ അതിജീവിച്ചുവരുവാൻ അവൾ ആഗ്രഹിക്കുന്നു. ആ ആഗ്രഹങ്ങളെ നിറവേറ്റുവാൻ നമുക്ക് അവളുടെ രക്ഷിതാക്കളെ സഹായിക്കാം. അവളുടെ അച്ഛൻ പറയുന്നതുപോലെ, ഒരു രണ്ടാം ജന്മത്തിന് അവൾക്ക് അർഹതയുണ്ട്.
  വിശാഖയെ രക്ഷിക്കാൻ ഞങ്ങളെ സഹായിക്കൂ. അവൾ ഞങ്ങളുടെ പ്രതീക്ഷയും സന്തോഷവുമാണ്. ഒരു കുട്ടിയും വെന്റിലേറ്ററിൽ കിടക്കുവാൻ പാടില്ല. മതിയായ തുക കണ്ടെത്താൻ സഹായിച്ചാലും.

  English summary
  10-year-old Vishaka Needs Your Support In Fighting Multiple Organ Failure

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more