പ്രതിപക്ഷത്തുമില്ല, ഭരണപക്ഷത്തുമില്ല, 11 പാര്‍ട്ടികള്‍, 91 സീറ്റുകള്‍, ഇവര്‍ ആര്‍ക്കൊപ്പം നില്ക്കും
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യവും എന്‍ഡിഎയും ഒരുപോലെ കരുത്ത് തെളിയിച്ച ദിവസമായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ ഇരുസഖ്യവും ഓര്‍ക്കാത്തൊരു കണക്ക് ഇക്കാര്യത്തിലുണ്ട്. രണ്ട് സഖ്യത്തിലും ചേരാത്ത 11 പാര്‍ട്ടികളുണ്ട്. ഇവര്‍ക്കെല്ലാം കൂടി 91 സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇവര്‍ വിജയിച്ച സീറ്റുകളാണിത്.
ഇവര്‍ ആര്‍ക്കൊപ്പം നില്ക്കും. ആര് ജയിച്ചാലും ഇവരുടെ പിന്തുണ വലുതായിരിക്കും. പ്രതിപക്ഷത്തിനായിരിക്കും ഇത് കൂടുതല്‍ ഗുണംചെയ്യുക. എന്നാല്‍ ഈ പതിനൊന്ന് പാര്‍ട്ടികളും ആരെയെങ്കിലും പിന്തുണയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ തന്നെയാണ് ഇവര്‍ ഇരുപക്ഷത്തെയും തള്ളിപ്പറയാതിരിക്കുന്നത്.അതേസമയം ഈ പതിനൊന്ന് പാര്‍ട്ടികള്‍ക്കായുള്ള 91 സീറ്റാണ് ഏറ്റവും പ്രധാന കാര്യം.

ഈ സീറ്റുകള്‍ക്ക് അധികാരത്തെ നിര്‍ണയിക്കാനുള്ള ശക്തിയുണ്ട്. മായാവതിയുടെ ബിഎസ്പി ഇതില്‍ വരും. ഇരു സഖ്യങ്ങളും ദളിത് വിരുദ്ധരാണെന്ന് മായാവതി പറഞ്ഞു. അതുകൊണ്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പാര്‍ട്ടികള്‍ താരതമ്യേന വലിയ സംസ്ഥാനങ്ങളാണ് ഭരിക്കുന്നത്. ആന്ധപ്രദേശ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ ഇതില്‍ അവരും.
ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണപക്ഷ പാര്‍ട്ടികള്‍ക്കായി 63 സീറ്റുകള്‍ ലോക്സഭയിലുണ്ട്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ദുര്‍ബലമായ ലോക്സഭയില്‍ ഈ സീറ്റുകള്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോണ്‍ഗ്രസ് അടക്കം 26 പാര്‍ട്ടികളാണ് പ്രതിപക്ഷ നിരയിലുള്ളത്. അതേസമയം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ 39 പാര്‍ട്ടികളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ഭാരത് രാഷ്ട്ര സമിതി, ബിഎസ്പി, മജ്ലിസ് പാര്‍ട്ടി, ടിഡിപി, ശിരോമണി അകാലിദള്‍, എഐയുഡിഎഫ്, ജെഡിഎസ്, ആര്‍എല്‍പി, അകാലിദള്‍, എന്നിവരാണ് ആരെയും ഇതുവരെ പിന്തുണയ്ക്കാത്ത പാര്‍ട്ടികള്‍.
വൈഎസ്ആര്‍ കോണ്‍ഗ്രസ് 2019ല്‍ ആന്ധ്രപ്രദേശ് തൂത്തൂവാരിയ പാര്‍ട്ടിയാണ്. നിലവില്‍ മുഖ്യമന്ത്രിയായ ജഗന് മോഹന്‍ റെഡ്ഡി ആരെയും പിന്തുണയ്ക്കുന്നില്ല. പക്ഷേ എന്‍ഡിഎയോട് അദ്ദേഹത്തിന് മൃദു സമീപനമുണ്ട്. മോദി സര്‍ക്കാരിനെ നിര്‍ണായക അവസരങ്ങളില്‍ ജഗന് പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.ബിജു ജനതാദളും ബിജെപിയെ പിന്തുണയ്ക്കാറുണ്ട്. 2000 മുതല്‍ ഒഡീഷ ഭരിക്കുന്നതും നവീന്‍ പട്നായിക്കിന്റെ പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ ബിജെപിക്ക് അനുകൂലമായി അവര്‍ വോട്ട് ചെയ്തിട്ടുണ്ട്.
ബിആര്‍എസ് പക്ഷേ ബിജെപിയുമായി അടുത്ത് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. കെ ചന്ദ്രശേഖര റാവു ബിജെപിയുടെയും, മോദിയുടെയും വിമര്‍ശകനായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അദ്ദേഹം മാറിയത്. രാഷ്ട്രീയമായ തൊട്ടുകൂടായ്മയാണ് മജ്ലിസ് പാര്‍ട്ടി നേരിടുന്നതെന്ന് ഒവൈസി പ്രതികരിച്ചു. ഒവൈസിയെ ഒരു സഖ്യത്തിലേക്കും ആരും ക്ഷണിച്ചിട്ടില്ല. ഹൈദരാബാദിലും, മഹാരാഷ്ട്ര, യുപി, ബീഹാര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ട്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications